പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസിന്റെ 'ഭാരത് ബചാവോ' മെഗാറാലി ഇന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസിന്റെ 'ഭാരത് ബചാവോ' മെഗാറാലി ശനിയാഴ്ച നടക്കും. രാം ലീല മൈതാനത്ത് പത്തരയ്ക്ക് റാലി തുടങ്ങും. അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, എ.കെ. ആന്റണി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും. ഒരു ലക്ഷം പേരെയാണ് റാലിയില്‍ പ്രതീക്ഷിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പ്രതിഷേധങ്ങളുടെ പരിസമാപ്തിയായാണ് തലസ്ഥാനത്തെ മെഗാറാലി.
പൗരത്വഭേദഗതി നിയമത്തെത്തുടര്‍ന്ന് ഉയര്‍ന്നിട്ടുള്ള ആശങ്ക പ്രധാനവിഷയമാക്കി, രാജ്യത്തു വര്‍ധിച്ചുവരുന്ന സ്ത്രീപീഡനം, തകരുന്ന സാമ്പത്തികസ്ഥിതി, രൂക്ഷമാവുന്ന തൊഴിലില്ലായ്മ, കാര്‍ഷികപ്രശ്നങ്ങള്‍, വിലക്കയറ്റം തുടങ്ങിയവ ഉന്നയിച്ചാണു സമരം. നേരത്തേ നവംബര്‍ 30-നു നിശ്ചയിച്ചിരുന്ന പരിപാടിയാണ് 14-ലേക്കു മാറ്റിയത്.
"
https://www.facebook.com/Malayalivartha


























