സന്നിധാനത്ത് തിരക്കേറുന്നു..... വിരിവയ്ക്കുന്നതിനും നെയ്യഭിഷേകത്തിനും വലിയ തിരക്ക് , ശബരിമലയിലെ വരുമാനത്തിലും വര്‍ദ്ധനവ്

മണ്ഡലകാലം അവസാനിക്കാന്‍ രണ്ടാഴ്ച ബാക്കി നില്‍ക്കെ സന്നിധാനത്ത് തിരക്കേറുന്നു. ഇതരസംസ്ഥാനക്കാരായ തീര്‍ഥാടകരാണ് കൂടുതലായി ശബരിമലയിലേക്ക് എത്തുന്നത്. യുവതീപ്രവേശ വിഷയത്തില്‍ വിശാലബെഞ്ചിന്റെ തീരുമാനം വരുന്നതുവരെ ഇടപെടാനില്ലെന്ന സുപ്രീംകോടതി ഉത്തരവോടെ ഈ മണ്ഡലകാലം സമാധാനപരമായിരിക്കും എന്നുറപ്പായി. നടതുറന്ന് ഒരു മാസമാകുമ്പോള്‍ വരുമാനം 100 കോടി കവിഞ്ഞു. ആറ് കോടിയിലധികം രൂപയുടെ നാണയവും എണ്ണിത്തിട്ടപ്പെടുത്താനുണ്ട്. തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്നത് ശബരിമലയിലെ വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്.
കഴിഞ്ഞ തീര്‍ത്ഥാടന കാലത്തേക്കാള്‍ 40 കോടി രൂപയുടെ അധിക വരുമാനമാണ് ശബരിമലയില്‍ ലഭിച്ചത്.
ഇടദിവസമായിട്ടും ആയിരങ്ങളാണ് ശബരിമല ദര്‍ശനത്തിന് രാവിലെ മുതല്‍ സന്നിധാനത്തേക്ക് എത്തുന്നത്. നടപ്പന്തലും പിന്നിട്ട് ശരംകുത്തിയിലേക്ക് ഭക്തരുടെ നിര നീണ്ടു. വിരിവയ്ക്കുന്നതിനും നെയ്യഭിഷേകത്തിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
പമ്പ വഴി മാത്രം സന്നിധാനത്തേക്ക് മണിക്കൂറില്‍ മൂവായിരത്തിലേറെ തീര്‍ഥാടകര്‍ ഒഴുകിയെത്തുന്നു. പുല്ലുമേടുവഴിയും തീര്‍ഥാടകര്‍ സന്നിധാനത്തേക്ക് എത്തുന്നുണ്ട്.
https://www.facebook.com/Malayalivartha


























