ബൈക്കിന്റെ ശബ്ദത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി....യുവാവിന്റെ ബൈക്ക് അയല്‍വാസി കത്തിച്ചു

ബൈക്കിന്റെ ശബ്ദത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി. യുവാവിന്റെ ബൈക്ക് അയല്‍വാസി കത്തിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം ഉണ്ടായത്. ഉണ്ടുവെട്ടി പാലോട്ടുകോണം കുന്നുംപുറം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന കട്ടയ്ക്കോട് സ്വദേശി ശശികുമാറിന്റെ മകന്‍ മനുവിന്റെ ബൈക്കാണ് അക്രമികള്‍ ഇന്നലെ രാത്രി കത്തിച്ചത്. വീട്ടില്‍ കയറി യുവാവിനേയും മാതാപിതാക്കളേയും മര്‍ദ്ദിച്ച ശേഷമാണ് അക്രമികള്‍ ബൈക്ക് കത്തിച്ചത്. രണ്ട് മാസം മുമ്പാണ് ശശികുമാറും കുടുംബവും കാട്ടക്കടയില്‍ താമസിക്കാനെത്തുന്നത്.
മനുവിന്റെ ബൈക്കിന്റെ ശബ്ദത്തില്‍ പരാതിയുമായി രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് അയല്‍വാസിയുമായി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രി വീട്ടിലെത്തിയ അക്രമികള്‍ വീട്ടുകാരെ മര്‍ദ്ദിച്ച ശേഷം ബൈക്ക് കത്തിച്ചത്.
https://www.facebook.com/Malayalivartha


























