പന്തീരാങ്കാവില്‍ നിന്ന് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.ഐ.എം; തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചതല്ലെന്നും സി.പി.ഐ.എം പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് റെയ്ഡ് നടന്നതെന്നും പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം പി.കെ പ്രേംനാഥ്

പന്നിയങ്കരയില്‍ സി.പി.ഐ.എം നടത്തിയ വിശദീകരണ യോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നതിനു വ്യക്തമായ തെളിവുണ്ട്. തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചതല്ല. സ്ത്രീകളടക്കമുള്ള പതിനഞ്ചോളം പേരുടെ സാന്നിധ്യത്തില്‍ ആ രണ്ടു ചെറുപ്പക്കാരുടെ വീട്ടില്‍ നിന്ന് അവ കണ്ടെത്തിയതാണ്
താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസിന്റെ ഭീഷണി മൂലമല്ല, സ്വയം വിളിച്ചതാണ്. സി.പി.ഐ.എം പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ഇരുവരുടെയും വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത രേഖകളെല്ലാം ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിനു തെളിവാണ്.’- അദ്ദേഹം പറഞ്ഞു.
യു.എ.പി.എ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും അദ്ദേഹം വിമര്‍ശിച്ചു.
‘തെറ്റെല്ലാം പിണറായിക്കും ശരിയെല്ലാം തനിക്കും എന്നതാണ് കാനത്തിന്റെ നിലപാട്. രാജന്‍ കേസില്‍ ഈച്ചരവാര്യരോട് അനീതി കാട്ടിയ സി.പി.ഐയ്ക്ക് പിണറായിയെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹത?’- പ്രേംനാഥ് ചോദിച്ചു.
പൊലീസിനെ അതേപടി വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്ക് ബഹുമാനമില്ലെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു.
മാവോയിസ്റ്റ് ഇസ്ളാമിക തീവ്രവാദത്തെക്കുറിച്ച് തനിക്ക് അറിവില്ല. മാവോയിസ്റ്റ് വിഷയത്തിൽ പൊലീസ് വ്യാജപ്രചരണമാണ് നടത്തുന്നതെന്ന് എഫ്.ഐ.ആർ നോക്കിയാൽ അറിയാം. മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്ന് വരുത്തിത്തീർക്കുന്നത് പൊലീസിന്റെ താത്‌പര്യമാണ്. ചീഫ് സെക്രട്ടറിയും പൊലീസിന്റെ വാദം ഏറ്റെടുക്കുകയാണ് ഉണ്ടായത്. കാനം പറഞ്ഞു.രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ളവരെ വെടിയുണ്ട കൊണ്ടല്ല നേരിടേണ്ടതെന്നും പശ്ചിമഘട്ട മേഖലയിൽ കാര്യമായ മാവോയിസ്റ്റ് ഭീഷണി ഇല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. എഴുന്നേറ്റ് നിൽക്കാൻ സാധിക്കാത്തവരെയാണ് കൊടും ഭീകരരായി ചിത്രീകരിക്കുന്നത്. പുസ്തകങ്ങൾ വായിക്കുന്നത് എങ്ങനെയാണ് കുറ്റമാകുന്നത്? ഈ പ്രവണത നിശ്ചയമായും ചെറുക്കപ്പെടേണ്ടതാണ്. പൊലീസിന്റെ ഇത്തരത്തിലുള്ള നടപടികൾ രാജ്യവ്യാപകമാകെ ഇടതുപക്ഷത്തെ ദുർബലമാക്കുമെന്നും കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.
നവംബർ ഒന്നിനാണ് അലൻ ഷുഹൈബിനെയും, താഹ ഫസലിനെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളുമടക്കം പിടിച്ചെടുത്തതിനെത്തുടർന്നാണ് പൊലീസ് യു.എ.പി.എ ചുമത്തിയത്.
അതേസമയം, ഇവർക്കെതിരെ യു.എ.പി.എ ചുമത്തിയതിനെ രൂക്ഷമായി വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ അപ്പോഴൊക്കെ പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് പൊലീസ് ഉറപ്പിച്ച് പറഞ്ഞിരുന്നു
https://www.facebook.com/Malayalivartha


























