ക്ലാസ്‌മേറ്റ്‌സ് റീയൂണിയനുകൾ: പ്രണയം തളിരിടുമ്പോൾ ;കുടുംബ ബന്ധങ്ങളിലെ വില്ലൻ

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ ഇന്ന് വ്യാപകമാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ക്ലാസ്‌മേറ്റ്‌സ്’ എന്ന സിനിമയിലെ പ്രമേയത്തിന്റെ ചുവടു പിടിച്ച് നിരവധി പേരാണ് റീ യൂണിയനുകൾ സംഘടിപ്പിക്കുന്നത്.
ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ കൊല്ലങ്ങളോളം കാണാത്തവര്‍ക്കു കണ്ടുമുട്ടാനും സൗഹൃദം പുതുക്കുവാനും പൂർവ വിദ്യാർത്ഥി സംഗമങ്ങൾ വേദിയായി.
എന്നാല്‍ ചില സൗഹൃദങ്ങളും ബന്ധങ്ങളും അപകടകരമായ അവസ്ഥലകള്‍ സൃഷ്ടിക്കുന്നുണ്ട് എന്നതാണ് ഈ അടുത്തകാലത്തായി നമുക്ക് മുന്നിലേക്കെത്തുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
ഈ അടുത്ത് നമ്മൾ കേട്ട ചേര്‍ത്തല സ്വദേശിനി വിദ്യയുടെ കൊലപാതകം വിരൽ ചൂണ്ടുന്നത് ഇത്തരം പൂർവ്വ വിദ്യാർത്ഥി സംഗമങ്ങളിലേക്കാണ്. എന്നാൽ യഥാർത്ഥത്തിൽ വില്ലന്മാർ പൂർവവിദ്യാർഥി സംഗമങ്ങളാണോ. .
പുതുക്കുന്ന ബന്ധങ്ങളെ, ടിക്‌റ്റോക് ,ഫേസ്ബുക് റിലേഷനുകളെ പോസിടീവായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള ബാധ്യത ഓരോ വ്യക്തിക്കുമുണ്ട്. സൗഹൃദങ്ങളെ സൗഹൃദങ്ങളായി കാണുക എന്നതും കുടുംബ ബന്ധങ്ങൾ ക്കു അതിന്റെതായ പവിത്രത നൽകുക എന്നതും നാം ഓരോരുത്തരുടെയും ബാധ്യതയാണ്.
കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളും ബന്ധങ്ങളിലെ പുതുമ തേടുന്ന മനസ്സുമെല്ലാമാണ് പലരെയും മറ്റൊരു ബന്ധത്തിലേക്ക് എത്തിക്കുന്നതെന്ന് മന:ശാസ്ത്ര വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.അത്തരക്കാര്‍ക്ക് മുമ്പുണ്ടായിരുന്ന പ്രണയങ്ങള്‍ വീണ്ടും സജീവമാക്കാന്‍ എളുപ്പമാണ്. അതുകൊണ്ടാണ് പലരുടെയും പഠനകാലത്തെ പ്രണയങ്ങള്‍ പില്‍ക്കാലത്ത് പെട്ടെന്നു വീണ്ടും ഉണ്ടായിവരുന്നത്
വിദ്യ കൊലക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ അവർ നടത്തിയ വെളിപ്പെടുത്തലുകൾ എന്താണ് ഈ കൊലപാതകത്തിനു അവരെ പ്രേരിപ്പിച്ച ഘടകം എന്നതിലേക്ക് വിരല്ചൂണ്ടുന്നതാണ്.റീയൂണിയന്‍ ആധാരമാക്കി ചിത്രീകരിച്ച 96 തമിഴ് സിനിമയാണ് അവരെ അടിപ്പിച്ചത്എന്ന് അവർ പറയുന്നു. കൂടാതെ ദൃശ്യം സിനിമയിലെ തെളിവ് നശിപ്പിക്കല്‍ രീതിയും ഇവരെ ആകര്‍ഷിച്ചു.
തിരുവനന്തപുരത്ത് സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്ന പ്രേംകുമാറും സുനിതയും തമ്മില്‍ ഏറെക്കാലമായി ബന്ധമുണ്ടായിരുന്നില്ല.
എന്നാല്‍ സ്‌കൂളില്‍ നടത്തിയ റീയൂണിയനു ശേഷമാണ് ഇരുവരും അടുപ്പത്തില്‍ ആയതെന്നും അതു പ്രണയത്തിലേയ്ക്ക് വളരുകയായിരുന്നെന്നും ഇരുവരും പൊലീസിനോട് സമ്മതിച്ചു.
ഒരു പരിധി വരെ ഈ ഏറ്റുപറച്ചിൽ ശരിയായിരിക്കാം.എന്നാൽ റീ യൂണിയനാ ണ് തങ്ങളെ അടുപ്പിച്ചതെന്നും
സിനിമകൾ കണ്ടാണ് കൊലപാതകികൾ ആയതെന്നുമുള്ള ഏറ്റുപറച്ചിലുകൾ എത്രത്തോളം വിശ്വസനീയമാണ് .
കുടുംബ ജീവിതത്തിലെ പാളിച്ചകൾ ,പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങൾ,പൊരുത്തക്കേടുകൾ എല്ലാം മറ്റൊരു ബന്ധ ത്തിലേക്കു ഭാര്യയെയോ ഭർത്താവിനെ യോ നയിക്കാൻ കാരണമാകുന്നു.
ഇത്തരം സാഹചര്യങ്ങളിൽ സ്വന്തം കുഞ്ഞുങ്ങളുടെ ഭാവിയെ കുറിച്ച പോലും ചിന്തിക്കാൻ മാതാപിതാക്കൾ തയ്യാറാകുന്നില്ല എന്നതാണ് വേദനിപ്പിക്കുന്ന മറ്റൊരു വിഷയം.
വിദ്യ കൊലക്കസിൽ ഇപ്പോൾ അനാഥമായത് രണ്ടു കുഞ്ഞുങ്ങളാണ്.അച്ഛൻ അമ്മയെ കൊല്ലുകയും പോലീസ് പിടിയിലാവുകയും ചെയ്തപ്പോൾ അച്ഛനും അമ്മയും ഇല്ലാതെ അനാഥമായാ ബാല്യങ്ങൾ.അതിൽ പെൺകുഞ്ഞിനെ ബന്ധുക്കൾ ഏറ്റെടുത്തപ്പോഴും ഏറ്റെടുക്കാൻ ആരുമില്ലാതെ ചൈൽഡ് വെൽഫെയറിന്റെ കീഴി ലാണുള്ളത്.
അച്ഛൻ അമ്മയെ കൊലപ്പെടുത്തിയെന്ന വാർത്ത, കണ്മുന്നിൽ വെച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്യുന്ന രംഗം..ആ കുഞ്ഞുങ്ങളുടെ മനസ്സുകൾ ഇപ്പോൾ എത്ര വലിയ ആഘാതത്തിന്റെ പിടിയിലായിരിക്കാം എന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളു.
കാമുകനോടൊപ്പം ജീവിക്കാന്‍വേണ്ടി സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുകയും കുഞ്ഞിനെയും ഭര്‍തൃമാതാവിനെയും കൊന്ന കുറ്റത്തിന്റെപേരില്‍ പ്രതിയാകുകയും ചെയ്ത ആറ്റിങ്ങലിലെ അനുശാന്തിയുടെ വാർത്തകൾ ഒരിക്കൽ നമ്മൾ കേട്ടതാണ്.
കയ്യിലുള്ളതിനേക്കാൾ കണ്മുന്നിൽ കാണുന്നതാണ് നല്ലതാണ് കരുതി ഓരോ ചതികുഴികളിലേക്കും തെറ്റുകളിലേക്കും എടുത്തു ചാടുമ്പോൾ ഇല്ലാതായിപോകുന്നത് സ്വന്തം കുഞ്ഞുങ്ങളുടെ ഭാവി ആണെന്നെങ്കിലും ഇത്തരക്കാർ ഓർക്കാൻ മറന്നുപോകുന്നത് എന്തുകൊണ്ടാണ്
ഇവിടെ എങ്ങനെയാണു റീ യൂണിയനുകളെ കുറ്റം പറയാൻ നമുക്ക് സാധിക്കുക.
ശരിയാണ്..മറന്നുപോയ ബന്ധങ്ങളെ കൂട്ടി ഇ ണക്കാൻ റീ യൂണിയനുകൾ മാധ്യമമാകുന്നു എന്നതല്ലാതെ ആ ബന്ധങ്ങളെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള ബാധ്യത നമ്മുടേത് മാത്രമാണ്.
വ്യക്തിവിദ്വേഷം തീര്‍ക്കാനും രാഷ്ട്രീയ പകപോക്കാനും വൈകൃതങ്ങളും ലൈംഗികഅരാജകത്വങ്ങളും സൃഷ്ടിക്കാനുമൊക്കെ വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച ഇടയാക്കിക്കൊണ്ടിരിക്കുന്നുഎന്നത് പറയാതെ വയ്യ .
ആധുനിക സംവിധാനങ്ങളുടെ കുതിച്ചുചാട്ടം സമൂഹത്തിനു ഗുണകരംതന്നെയാണ്. എന്നാല്‍, ഇതുളവാക്കുന്ന ദോഷഫലങ്ങളെ നേരിടാന്‍ കരുത്തുറ്റനിയമങ്ങളും സാമൂഹ്യപരിഹാരമാര്‍ഗങ്ങളും ഇവിടെ ഫലപ്രദമല്ല. ഇക്കാര്യത്തില്‍ നിയമ-സാമൂഹിക ഇടപെടലുകള്‍ കര്‍ശനമായി ഉണ്ടാകേണ്ടതുണ്ട്.
കുടുംബം എന്നാല്‍ കൂടുമ്പോള്‍ ഇമ്പമുള്ളത് എന്നാണ് കവി കുഞ്ഞുണ്ണി മാഷിൻറെ വാക്കുകളാണ്.
അച്ഛനും അമ്മയും മക്കളും കൂടുമ്പോള്‍ ഇമ്പകരമാകുന്നതാണ് കുടുംബം.
ഇന്നത്തെ അത്യന്താധുനിക യുഗത്തില്‍ കുടുംബ ബന്ധങ്ങളില്‍ വലിയ മാറ്റം വന്നു ചേര്‍ന്നിരിരക്കുന്നു. ജീവിതശൈലികളിലെ മാറ്റം കുടുംബാംഗങ്ങളുടെ റോളുകളിലും വലിയ മാറ്റം വരുത്തിയിരിക്കുന്നു എന്ന് തന്നെ പറയാം.
ഇന്ന് എല്ലാവരും ഓൺലൈൻ യുഗത്തിലാണ്, ഫേസ്ബുക്കിലും വാട്സാപ്പിലും റ്റിക്റ്റോക് ക്കിലുമൊക്കെയായി കുരുങ്ങികിടക്കുകയാണ് ജീവിതം.
കേവലമായ ഇത്തരം 'ടൈം പാസ്' ബന്ധങ്ങള്‍ പവിത്രമായ കുടുംബ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്ന കാഴ്ചകള്‍ എണ്ണമറ്റ ഉദാഹരണങ്ങളിലൂടെ നമുക്ക് മുന്നില്‍ വാര്‍ത്തകളാകുന്നത് ദൈനംദിന കാഴ്ചകളാണ്.
സുദൃഢവും പവിത്രവുമായ ബന്ധങ്ങളെ താല്‍ക്കാലിക ബന്ധങ്ങള്‍ക്കും ആസ്വാദനങ്ങള്‍ക്കും വേണ്ടി അടിയറവെക്കുന്നതിന്റെ ബുദ്ധിശൂന്യതയാണ് വിചിത്രം.
ഫെയ്സ് ബുക്കും വാട്സ് ആപ്പും റീയൂണിയനുകളും യഥാർത്ഥ കുഴപ്പക്കാർ എന്ന് എങ്ങനെ ആരോപിക്കാൻ സാധിക്കും? ഇവയെ ബുദ്ധിപൂർവം അപകടമില്ലാതെ ഉപയോഗിക്കാനറിയാത്ത ദമ്പതികൾ തന്നയല്ലേ യഥാർത്ഥ കുറ്റവാളികൾ?
ഭാര്യയും ഭർത്താവും തമ്മിലുളള ആശയവിനിമയത്തിന്റെ കണ്ണികൾക്ക് അകലം കൂടുമ്പോഴാണ് പല കുഴപ്പങ്ങൾക്കും തുടക്കമാകുന്നത്. ജീവിതത്തിരക്കുകൾ, കുടുംബാന്തരീക്ഷത്തിലെ കുഴപ്പങ്ങൾ, രണ്ടിടങ്ങളിലായുളള ജീവിതം തുടങ്ങി ഒരു പാടു സാഹചര്യങ്ങൾ കൊണ്ട് ആശയവിനിമയത്തിനു മങ്ങലേൽക്കാം.
ഏറ്റവും വലുത് കുടുംബം തന്നെയാണെന്നും അതു തകർന്നാലുളള നഷ്ടം എത്ര വലുതാണെന്നും സ്വയം തിരിച്ചറിഞ്ഞാൽ മാത്രമേ ഇത്തരം സാഹചര്യങ്ങൾ ആവർത്തങ്ങളാകാതിരിക്കുകയുള്ളു
മലയാളി ഇപ്പോൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും വലിയ പാഠം ക്വാളിറ്റി ടൈം കണ്ടെത്തുക എന്നതാണ്. . മൊബൈലും കംപ്യൂട്ടറും എല്ലാം മാറ്റി വച്ച് തുറന്നു സംസാരിക്കാനുളള സമയം.
https://www.facebook.com/Malayalivartha


























