പിണറായി വടിയെടുക്കുമ്പോൾ ബി ജെ പിയെ പിന്തുണച്ച് ഇടതുപത്രം ; എരിതീയിൽ എണ്ണ ഒഴിക്കാൻ തത്പരകക്ഷികൾ തയ്യാറെടുക്കുന്നത് കൊണ്ടാണ് വടക്കുകിഴക്കൻ മേഖലയിൽ സംഘർഷം വർധിക്കുന്നതെന്ന് പത്രം എഴുതുന്നു

പാർലെമെന്റ് പാസാക്കിയ പൗരത്വ ബില്ലിനെതിരെ പിണറായിയും രമേശ് ചെന്നിത്തലയും കഴുത്തിൽ കൈയിട്ട് സമരത്തിന് തയ്യാറെടുക്കുമ്പോൾ ദേശാഭിമാനിയെ പോലെ ഇടതുസർക്കാരിനെ പിന്തുണക്കുന്ന കേരള കൗമുദി ദിനപത്രം എഴുതിയ മുഖപ്രസംഗം ശ്രദ്ധേയമാവുന്നു.
വസ്തുതകൾ കാണാത്തതോ കണ്ടില്ലെന്ന് നടിക്കുന്നതോ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. എരിതീയിൽ എണ്ണ ഒഴിക്കാൻ തത്പരകക്ഷികൾ തയ്യാറെടുക്കുന്നത് കൊണ്ടാണ് വടക്കുകിഴക്കൻ മേഖലയിൽ സംഘർഷം വർധിക്കുന്നതെന്ന് പത്രം എഴുതുന്നു. ക്രമസമാധാനം നിയന്ത്രിക്കാൻ സൈന്യത്തിന് പോലും കഴിയുന്നില്ല.
ജനവികാരം ആളികത്തിക്കാൻ കുത്സിത ശ്രമങ്ങൾ നടക്കുന്നു. പൗരത്വനിയമത്തിന്റെ കാര്യത്തിൽ ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമമുണ്ട്. വസ്തുതകൾ ശരിയായ രൂപത്തിൽ കാണാൻ നിയമത്തെ എതിർക്കുന്നവർ ശ്രമിക്കുന്നില്ല. ആശങ്ക സൃഷ്ടിച്ച് മുതലെടുപ്പ് നടത്താൻ മുഖ്യ രാഷ്ട്രീയ കക്ഷികൾ ശ്രമിക്കുന്നു. ഇതോടെ ദേശീയ താത്പര്യങ്ങൾ ബലികഴിക്കപ്പെടുന്നു. പൗരത്വഭേദഗതിയെ ഭരണഘടനയുടെ അന്ത്യമാണെന്ന് വിശേഷിപ്പിക്കുന്നു. മതേതര സ്വഭാവം ഒഴുകിപോയെന്ന് വിമർശിക്കുന്നു. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് പല കാരണങ്ങളാൽ ഇന്ത്യയിലെത്തുന്ന മുസ്ലിങ്ങൾ ഒഴികെയുള്ള വിഭാഗത്തിലുള്ളവർക്ക് നിയമപരമായി പൗരത്വം അനുവദിക്കുന്നതിനാണ് ബിൽ കൊണ്ടുവന്നിട്ടുള്ളതെന്ന് കേരള കൗമുദി എഴുതുന്നു. മുസ്ലീങ്ങളായ കുടിയേറ്റക്കാരെ ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതാണ് എതിർപ്പിന് കാരണമായത്.
രാജ്യത്തെ 130 കോടി പൗരൻമാർക്ക് നിയമം കൊണ്ട് ഒരു ദോഷവും വരുന്നില്ല. കുടിയേറ്റത്തിന്റെ പേരിൽ അയൽ രാജ്യങ്ങളിൽ നിന്ന് ആർക്കും എപ്പോഴും വരാമെന്ന അവസ്ഥ രാജ്യസുരക്ഷക്കും ഭദ്രതക്കും അപകടകരമാണ്. നിയമത്തിന്റെ പേരിൽ രാജ്യത്തെ പൗരൻമാർ ഭയപ്പെടേണ്ടതില്ല. അയൽരാജ്യങ്ങളുടെ അവഗണന കാരണം ഇന്ത്യയിൽ കുടിയേറിയവർ എന്നും അഭയാർത്ഥികളെ പോലെ കഴിയേണ്ടിവരുന്നത് ഒഴിവാക്കാനാണ് പുതിയ നിയമം കൊണ്ടു വരുന്നതെന്ന് ആഭൃന്തര മന്ത്രി പറഞ്ഞിട്ടുണ്ട്. ഇത് മനസിലാക്കാത്തവർ യാഥാർത്ഥ്യങ്ങൾ മനസിലാക്കാൻ തയ്യാറല്ലാത്തവരാണ്.അതിനവർക്ക് മറ്റ് പല കാരണങ്ങൾ ഉണ്ടായിരിക്കും. അസമിൽ പ്രക്ഷോഭം രൂക്ഷമാകാൻ കാരണം 2014 മാർച്ച് 31 ന് മുമ്പ് വന്ന അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കും എന്നാതാണ്. ബംഗ്ലാദേശീൽ നിന്ന് വന്നവർ അസമിന് ഭാരമാകും എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് അവിടെ കലാപം രൂക്ഷമായതെന്ന് പത്രം പറയുന്നു.
വിശ്വസിക്കാൻ കൊള്ളാത്ത അയൽക്കാരാണ് പ്രശ്നത്തെ രൂക്ഷമാക്കിയതെന്ന് കേരളകൗമുദി വാദിക്കുന്നു. അതാണ് അമേരിക്കയിൽ നിന്ന് പോലും എതിർപ്പ് ഉയരാൻ കാരണം. മെക്സികോയിൽ നിന്ന് വരുന്ന കുടിയേറ്റം അവസാനിപ്പിക്കാൻ അതിർത്തിയിൽ മതിൽ കെട്ടുന്ന രാജ്യമാണ് യു.എസ് എന്നും പത്രം പറയുന്നു. ഇന്ത്യ ജന്മം നൽകിയ ബംഗ്ലാദേശും അവസരം വന്നപ്പോൾ തിരിഞ്ഞുകുത്തുന്നു ബില്ലിനെതീരെ സുപ്രീം കോടതിയെ സമീപിക്കുന്ന കോൺഗ്രസിനെ കുറിച്ചു മുഖപ്രസംഗത്തിൽ പരാമർശമുണ്ട്. നിയമത്തിന്റെ ഭരണഘടന സാധുത സുപ്രീം കോടതി ഉറപ്പാക്കട്ടെ എന്ന് പത്രം വാദിക്കുന്നു. വിഷയത്തിൽ ഭരണഘടനാ ബഞ്ച് തീരുമാനമെടുക്കുന്നതു വരെ രാജ്യത്തെ കുട്ടിച്ചോറാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും പത്രം ആവശ്യപ്പെടുന്നു.
ഇടതു പത്രത്തിന്റെ നിലപാട് തീർത്തും ശരിയെന്നു വിശേഷിപ്പിക്കുകയാണ് രാജ്യം. കാളപെറ്റെന്ന് കേട്ടപ്പോൾ കയറെടുക്കുന്ന പിണറായിക്ക് ഇതൊന്നും കണ്ടാലും മനസിലായെന്നു വരില്ല.
https://www.facebook.com/Malayalivartha


























