ശബരിമല റോപ്പ് വേയുടെ ദിശ നിലയ്ക്കലിൽ നിന്ന് സന്നിധാനത്തേക്ക്; ദിശ മാറ്റാൻ ദേവസ്വം ബോർഡ് ഒരുങ്ങുന്നു

ശബരിമലയിലെ റോപ്പ് വേ ദിശ മാറ്റാൻ ദേവസ്വം ബോർഡ് ഒരുങ്ങുന്നു. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള റോപ് വേ നിലയ്ക്കലിൽ നിന്ന് സന്നിധാനത്തേയ്ക്ക് മാറ്റാനാണ് പുതിയ പദ്ധതി. ശബരിമലയുടെ അടിസ്ഥാന താവളം നിലയ്ക്കൽ ആയതിനാലാണ് മാറ്റത്തിനൊരുങ്ങുന്നതെന്ന് ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി. മാസ്റ്റർ പ്ലാൻ പ്രകാരം സന്നിധാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾ, ഭക്ഷണശാലകൾ, വഴിപാടുകൾ എന്നിവയ്ക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാനാണ് റോപ്പ് വേ നിർമ്മിച്ചത്. പമ്പ ഹിൽ ടോപ്പിൽ നിന്നും തുടങ്ങി മാളികപ്പുറത്തിന് സമീപം അവസാനിക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തത്. മൂന്ന് കിലോമീറ്റർ ആണ് ആകാശ ദൂരം.
പദ്ധതിയുടെ നടത്തിപ്പിനായി സർവ്വേ നടത്തുകയും റിപ്പോർട്ട് ഹൈ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് റോപ്പ് വേയുടെ ദിശാമാറ്റൻ ദേവസ്വം ബോർഡ് ആലോചിക്കുന്നത്. പമ്പയിൽ എത്താതെ തന്നെ നിലയ്ക്കലിൽ നിന്ന് അട്ടത്തോടു വഴി മാളികപ്പുറത്ത് എത്തുന്നതാണ് പുതിയ രൂപ രേഖ. ഇതുപ്രകാരം റോപ് വേയുടെ ദൂരം 4.8 കിലോമീറ്ററാകും. നിലയ്ക്കലിൽ വെയർ ഹൗസ് നിർമ്മിക്കുന്നതും സാധനങ്ങൾ സംരംഭിക്കുന്നത് എളുപ്പമാക്കും.
"https://www.facebook.com/Malayalivartha


























