വ്യാജനെ പിടിക്കാൻ 'ഓപ്പറേഷൻ രുചിയുമായി 'ആരോഗ്യവകുപ്പ്

ക്രിസ്തുമസ്, പുതുവത്സര വിപണികളിൽ നിന്ന് വ്യാജന്മാരെ കയ്യോടെ പിടിക്കാൻ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. ക്രിസ്മസ് വിപണിയിലെ താരമായ കേക്ക് മുതലായ ബേക്കറി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനാണ്. ഓപ്പറേഷൻ രുചി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായാണ് ഓപ്പറേഷൻ രുചി സംസ്ഥാനത്തു നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ബേക്കറികള്‍, പുതുവത്സര ബസാറുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, ജ്യൂസ് വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിൽ നാലു ഘട്ടങ്ങളിലായി പരിശോധന നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
ഇതിനായി 43 ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകളും രൂപീകരിക്കും. പരിശോധനയിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ അറിയിച്ചു. മധുര പലഹാരങ്ങൾ തുടങ്ങിയ ബേക്കറി ഉത്പന്നങ്ങളിൽ അനുവദനീയമായതും അല്ലാത്തതുമായ രാസവസ്തുക്കള്‍, രുചിവര്‍ദ്ധക വസ്തുക്കള്‍, കൃത്രിമ കളറുകള്‍, പ്രിസര്‍വേറ്റീവുകള്‍ തുടങ്ങി എല്ലാവിധ രാസവസ്തുക്കളും ക്രമാതീതമായി ചേര്‍ക്കുന്നുണ്ടെന്നുള്ള വിവരങ്ങൾ ലഭ്യമായതിനെത്തുടർന്നാണ് ഓപ്പറേഷൻ രുചി പദ്ധതി ആവിഷ്കരിച്ചത്.
https://www.facebook.com/Malayalivartha


























