ഇതര സംസ്ഥാന ത്തൊഴിലാളിയുടെ ആക്രമണത്തിനിരയായി വീട്ടമ്മ

ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ പരിക്കേറ്റതായി വീട്ടമ്മയുടെ പരാതി. തൃശ്ശൂര്‍ ജില്ലയിലെ പുത്തൂർ എലത്തൊഴിയിൽ സുന്ദരന്റെ ഭാര്യ ഷീലക്കാ( 52 )ണ് പരിക്കേറ്റത്. തുടർന്ന് ഷീലയെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പ്രതി ഷീലയെ വടി കൊണ്ട് തലയ്ക്കും ശരീരത്തിലും അടിക്കുകയായിരുന്നു
സംഭവ സമയം ഷീലയുടെ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ല. ബഹളവും ഷീലയുടെ നിലവിളിയും കേട്ട് അയൽക്കാർ ഓടിയെത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. തുടർന്ന് അയൽക്കാർ ചേർന്ന് ഷീലയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























