നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 66 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി മലപ്പുറം, കോഴിക്കോട് സ്വദേശികള്‍ പിടിയില്‍
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 66 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി മലപ്പുറം, കോഴിക്കോട് സ്വദേശികള്‍ പിടിയില്‍. 66 ലക്ഷം രൂപ വിലവരുന്ന രണ്ട് കിലോ സ്വര്‍ണമാണ് പിടികൂടിയത്. റിയാദില്‍നിന്നും ജിദ്ദയില്‍നിന്നും എത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇവരെ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു.
റീചാര്‍ജബിള്‍ ഫാനിന്റേയും സ്പീക്കറിന്റെയും ഉള്ളില്‍ പാളികളാക്കിയാണ് സ്വര്‍ണം കൊണ്ടുവന്നത്. സ്വര്‍ണം കടത്താന്‍ സ്വീകരിച്ച രീതി പരിശോധിക്കുമ്പോള്‍ രണ്ട് പേരും ഒരേ സംഘത്തിനു വേണ്ടിയാവും സ്വര്‍ണം കടത്തിയതെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha