തിരുവനന്തപുരത്ത് ഓള്‍സെയിന്റ്സ് കോളേജിന് സമീപം കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
തിരുവനന്തപുരത്ത് ഓള് സെയിന്റ്സ് കോളേജിന് സമീപം കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി . തിരുവനന്തപുരം സെന്‍ട്രല്‍ എക്സെസ് ആന്റ് ഇന്‍കം ടാക്സ് ഓഫീസില്‍ ജോലി ചെയ്യുന്ന കോട്ടയം അയ്മനം സ്വദേശി മോന്സണ് വര്‍ഗീസ് ആണ് മരിച്ചത്. വെള്ളിയാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു .
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോന്‍സനെ ഇന്നലെ രാത്രിയോടെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു . മൃതദേഹം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha