Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ചാണകം മെഴുകിയ വീട്ടില്‍ നിന്നും... രാവിലെ കൈയിലുണ്ടായിരുന്ന പൈസ അമ്മക്ക് കൊടുത്തതിനുശേഷം മിച്ചമുണ്ടായിരുന്ന 50 രൂപയ്ക്ക് ലോട്ടറിയെടുത്തു; അത് ജീവിതം മാറ്റി മറിയ്ക്കുമെന്ന് പള്ളിയിലെ ഗായക സംഘത്തിലെ പാട്ടുകാരന്‍ ഷാജി ഒരിക്കലും വിചാരിച്ചില്ല

15 DECEMBER 2019 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍

രാവിലെ കൈയിലുണ്ടായിരുന്ന പൈസയില്‍ അമ്മ ഉഷയ്ക്ക് കൊടുത്തതിനുശേഷം മിച്ചമുണ്ടായിരുന്ന 50 രൂപയെടുത്ത് ലോട്ടറി വാങ്ങുമ്പോള്‍ ഒരിക്കലും അത് ജീവിതത്തിലെ വഴിത്തിരിവാകുമെന്ന് കരുതിയിരുന്നില്ല. ശനിയാഴ്ച രാവിലെ ഒന്‍പതരയ്ക്ക് ലോട്ടറിയെടുത്തു. വൈകീട്ട് നാലിന് കോടിപതിയായെന്ന വാര്‍ത്ത. പെട്ടെന്ന് കയറിവന്ന ഭാഗ്യത്തിന്റെ ഞെട്ടലിലും പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലുമാണ് തിരുവനന്തപുരം കോവളം ചൊവ്വര വണ്ടാഴം നിന്ന വീട്ടില്‍ കൃപാസദനത്തില്‍ ഷാജിയെന്ന മുപ്പത്തിമൂന്നുകാരന്‍.

കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടിരൂപയാണ് ഷാജിക്ക് ലഭിച്ചത്. കെ.ഡി. 841039 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. ചൊവ്വരയിലെ ടാക്‌സി െ്രെഡവറാണ് ഷാജി. കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ലോട്ടറിയെടുത്ത് ഭാഗ്യം പരീക്ഷിക്കാറുണ്ട്. ലോട്ടറി നമ്പറിന്റെ അവസാനം 9, 12 എന്നീ നമ്പരുകളുണ്ടെങ്കില്‍ ഷാജി കടം വാങ്ങിയെങ്കിലും ലോട്ടറിയെടുത്തിരിക്കും. ഒരിക്കല്‍ കൂട്ടുകാരായ ഡ്രൈവര്‍മാര്‍ക്കൊപ്പംചേര്‍ന്ന് 3000 രൂപയ്ക്ക് ലോട്ടറിയെടുത്തു. കിട്ടിയത് 600 രൂപയുടെ സമ്മാനം. ഇതോടെയാണ് തുടര്‍ച്ചയായി ഭാഗ്യം പരീക്ഷിക്കാന്‍ തുടങ്ങിയത്.

ചെറുവെട്ടുകാട് സെന്റ് സെബാസ്ത്യാനോസ് പള്ളിയിലെ ഗായകസംഘത്തിലെ പാട്ടുകാരനാണ് ഷാജി. ലോട്ടറിയടിച്ചാല്‍ പള്ളിയിലേക്ക് പുത്തന്‍ മ്യൂസിക് സിസ്റ്റം വാങ്ങി നല്‍കാമെന്ന് ഇതേ പള്ളിയിലെ കപ്യാരും സുഹൃത്തുമായ സന്തോഷിനോട് വെള്ളിയാഴ്ച രാത്രി കരോള്‍ഗാനം പാടുന്നതിനിടെ ഷാജി പറഞ്ഞിരുന്നു. ദൈവത്തിന്റെ ഒരു വരദാനമായാണ് ഷാജി ഇത് കാണുന്നത്.

ലോട്ടറി വില്‍പ്പനക്കാരനായ നെല്ലിമൂട് ശ്രീധരന്റെ പക്കല്‍ നിന്നാണ് ഷാജി ലോട്ടറി വാങ്ങിയത്. ബന്ധുവായ മനുവാണ് ലോട്ടറി ഫലത്തെക്കുറിച്ച് വൈകീട്ട് അറിയിച്ചത്. എസ്.ബി.ഐ.യുടെ ചൊവ്വര ബ്രാഞ്ച് മാനേജര്‍ ആര്‍.എസ്.ദിവ്യ വീട്ടിലെത്തി ഒന്നാംസമ്മാനം കിട്ടിയ വാര്‍ത്ത പറഞ്ഞു. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ടിക്കറ്റ് മാനേജരെ ഏല്‍പ്പിച്ചു.

ചാണകം മെഴുകിയ വീടിനെ ഇന്നത്തെ നിലയിലുള്ള വീടാക്കി തന്നതും ടാക്‌സി കാര്‍ വാങ്ങിത്തന്നതും ഭാര്യ അഞ്ജുവിന്റെ അച്ഛന്‍ രാജുവാണ്. ബാങ്കില്‍ പണയമിരിക്കുന്ന ഭാര്യയുടെ സ്വര്‍ണം തിരികെയെടുക്കണം. സഹോദരി ഷൈനിക്കും കുറച്ച് തുക നല്‍കണം. സുഹൃത്ത് സന്തോഷിന് ഓട്ടോറിക്ഷ വാങ്ങിനല്‍കണം. ഏക മകന്‍ മൂന്നുവയസ്സുകാരനായ ഡാനിയുടെ പേര്‍ക്ക് ഒരു തുക നിക്ഷേപിക്കണം ഇതൊക്കെയാണ് ഷാജിയുടെ ആഗ്രഹങ്ങള്‍.

കേവലം ലോട്ടറിയടിക്കുന്നവര്‍ കുറച്ച് പേരാണെങ്കിലും അതിലൂടെ സംസ്ഥാനത്തിന്റെ വികസനമാണ് നടക്കുന്നത്. സംസ്ഥാനത്തിന്റെ റോഡുകള്‍ , പാലങ്ങള്‍ , ആശുപത്രികള്‍ ,സ്‌കൂളുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്തുന്നതില്‍ ഈ ഭാഗ്യക്കുറിയും പങ്ക് വഹിക്കുന്നു. സംസ്ഥാനത്തിന്റെ പൊതുവായ വികസന പ്രക്രിയയ്ക്ക് പണം കണ്ടെത്തുന്ന മുഖ്യ സ്രോതസായി വര്‍ത്തിച്ചതാണ് ഭാഗ്യക്കുറി വകുപ്പിന്റെ വിജയത്തിന് നിദാനം. അതിലുപരി സമൂഹത്തിലെ പട്ടിണി പാവങ്ങള്‍ക്ക് ഒരു മുഖ്യ വരുമാന മാര്‍ഗവുമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി.

ഇന്ന് ഏകദേശം 35000 രജിസ്‌റ്റേര്‍ഡ് ഏജന്റുമാരും ഒരു ലക്ഷത്തിലധികം വരുന്ന റീട്ടെയില്‍ വില്പനക്കാരുമടങ്ങുന്ന ഒരു ബൃഹത്ശൃംഖലയായി മാറിക്കഴിഞ്ഞിരിക്കുകയാണ്‌കേരള സംസ്ഥാന ഭാഗ്യക്കുറി. ലോട്ടറികള്‍ പാവങ്ങള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമുള്ള കാരണമാകുക വഴി സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ പ്രമുഖമായ പങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (7 minutes ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (1 hour ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (1 hour ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (2 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (2 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (2 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (3 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (7 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (7 hours ago)

ആസ്തി ഇങ്ങനെ  (7 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (8 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (8 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (8 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (8 hours ago)

Malayali Vartha Recommends