പൊലീസുകാര്‍ക്ക് ഹോര്‍ലിക്സും ബിസ്കറ്റും; ശബരിമല തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറാന്‍ സഹായിക്കുന്ന പൊലീസുകാര്‍ക്ക് ഊര്‍ജം പകരാന്‍ ദേവസ്വം ബോര്‍ഡ്

ശബരിമല തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറാന്‍ സഹായിക്കുന്ന പൊലീസുകാരുടെ കഠിനാധ്വാനവും ദൃഢ നിശ്ചയവും ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. മലകയറി ക്ഷീണിക്കുന്ന അയ്യപ്പന്മാരെ പോലെത്തന്നെ അവരെ പതിനെട്ടാംപടി കയറാന്‍ സഹായിക്കുന്ന പൊലീസുകാരും പലപ്പോഴും ക്ഷീണിച്ച് അവശരാകാറുണ്ട്. ഈ പോലീസുകാർക്ക് ഊര്‍ജം പകരാനായി മുന്നോട്ട് വന്നിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്.
പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ഹോര്‍ലിക്സും, ബിസ്‌കറ്റും പഴവുമെല്ലാം നല്‍കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. പതിനെട്ടാംപടിയിലെ ജോലിയാണ് സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന പൊലീസുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടായിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് പതിനെട്ടാംപടിയിലെ പൊലീസുകാര്‍ക്ക് ഊര്‍ജം പകരാന്‍ എന്തെങ്കിലും നല്‍കണം എന്ന് സ്‌പെഷ്യല്‍ കമ്മിഷണര്‍ നിര്‍ദേശിച്ചത്.
ഹോര്‍ലിക്‌സും ബിസ്‌കറ്റും പൊലീസ് മെസിലേക്ക് ദേവസ്വം ബോര്‍ഡ് കൈമാറും. പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പഴം അടക്കമുള്ളവ നല്‍കണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. 10 പോലീസുകാര്‍ വീതമാണ് ഒരേസമയം പതിനെട്ടാം പടിയിൽ സേവനമനുഷ്ഠിക്കുന്നത്. തുടര്‍ച്ചയായി 20 മിനിറ്റിലധികം ജോലി ചെയ്യാനാകില്ല. 20 മിനിറ്റ് കൂടുംതോറും പൊലീസുകാര്‍ മാറി വരും. നാല് മണിക്കൂറാണ് ഓരോ ഗ്രൂപ്പിനും പതിനെട്ടാംപടിയിലെ ഡ്യൂട്ടി.
എ.ആര്‍. ക്യാമ്ബില്‍നിന്നുള്ള ചെറുപ്പക്കാരെയാണ് പതിനെട്ടാംപടിയില്‍ നിയോഗിക്കുന്നത്. തിരക്കേറിയ സമയത്ത് സ്വാമിമാരെ വേഗത്തില്‍ പടികയറാന്‍ സഹായിക്കണം. ഒരു മിനിറ്റില്‍ 90 പേര്‍ പതിനെട്ടാംപടി കയറി മാറണം. അല്ലെങ്കില്‍ പമ്ബ വരെ ക്യൂ നീളും.
https://www.facebook.com/Malayalivartha


























