രണ്ടരവര്‍ഷത്തോളമായി മുടങ്ങിക്കിടന്ന പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ പദ്ധതിയുടെ നിര്‍മാണം ഇന്ന് പുനഃരാരംഭിക്കും
ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മുടങ്ങിയ പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ പദ്ധതിയുടെ നിര്‍മാണം ഇന്ന് പുനഃരാരംഭിക്കും. പ്രതിഷേധങ്ങളേത്തുടര്‍ന്ന് രണ്ടര വര്‍ഷത്തോളമായി മുടങ്ങിക്കിടന്ന പദ്ധതിയാണ് പുനഃരാരംഭിക്കുന്നത്. ഇതിനു മുന്നോടിയായിപുതുവൈപ്പിനിലും പരിസര പ്രദേശങ്ങളിലും വന്‍ പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രക്ഷോഭ സാധ്യത പരിഗണിച്ച് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
500ലേറെ പോലീസ് ഉദ്യോഗസ്ഥരെയാണ് പുതുവൈപ്പിനില്‍ വിന്യസിച്ചിരിക്കുന്നത്. ഇവിടെയും എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 10 വാര്‍ഡുകളിലും നിരോധനാഞ്ജ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2010ല്‍ നിര്‍മാണം തുടങ്ങിയ പദ്ധതിക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും പാരിസ്ഥിതിക വകുപ്പിന്റെയും അനുമതി ലഭിച്ചിരുന്നു. പാരിസ്ഥിതിക വകുപ്പിന്റെ അനുമതിക്ക് ഇനി ആറു മാസം കൂടിയേ സാധുതയുള്ളു. ഇതേത്തുടര്‍ന്നാണ് ഇന്ന് തന്നെ നിര്‍മാണം പുനഃരാരംഭിക്കണം എന്ന് അധികൃതര്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha