Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഏറ്റെടുക്കാനാളില്ല... പൗരത്വ ബില്ലിനെതിരെ തീവ്ര സംഘടനകള്‍ സംഘടിപ്പിക്കുന്ന ഹര്‍ത്താലിനെ പിന്തുണയ്ക്കാതെ രാഷ്ട്രീയപാര്‍ട്ടികള്‍; അതിന് പിന്നാലെ ഹര്‍ത്താലിന് അമനുമതി നല്‍കിയിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവികളും; അനുമതിയില്ലാതെ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചാല്‍ നേതാക്കളെല്ലാം അഴിയെണ്ണും

16 DECEMBER 2019 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍

മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...

കുറേ നാളുകള്‍ക്ക് ശേഷം കേരളം മറ്റൊരു ഹര്‍ത്താല്‍ പിടിയിലാണ്. അപ്പോഴും ആര്‍ക്കും ഉറപ്പിച്ച് പറയാനാകുന്നില്ല നാളത്തെ ഹര്‍ത്താലില്‍ പ്രശ്‌നമുണ്ടാകുമോയെന്ന്. വാഹനങ്ങള്‍ ഓടുമോ കടകള്‍ തുറക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കയുണ്ട്. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും മുസ്ലീം സംഘടനകളും ഹര്‍ത്താലിനെ തള്ളിക്കളഞ്ഞിട്ടുണ്ട്. അതേ സമയം ഹര്‍ത്താല്‍ പ്രഖ്യാപിച്ചതല്ലാതെ ആരും ഹര്‍ത്താലിന് നോട്ടീസ് പോലും നല്‍കിയിട്ടില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥരും പറയുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പൗരത്വ ബില്ലിനെതിരെ ചില സംഘടനകള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ഈ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്നാണ് പോലീസിന്റെ നിലപാട്. സമൂഹമാധ്യമങ്ങള്‍ വഴി സംയുക്ത ഹര്‍ത്താല്‍ നടത്തും എന്ന വാര്‍ത്ത പ്രചരിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് നോട്ടീസ് ഒന്നും ലഭിച്ചില്ലെന്ന് പോലീസ് പറയുന്നു. 14 ജില്ലകളിലേയും പോലീസ് മേധാവികളാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഹര്‍ത്താല്‍ നടത്താനുദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുന്‍പ് നോട്ടീസ് തരണമെന്നാണ് നിയമം. അത്തരത്തില്‍ ഒരു സംഘടനയും നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താലിനെ കുറിച്ച് നോട്ടീസ് നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

അതിനാല്‍ നിയമവിരുദ്ധവുമായി ഹര്‍ത്താല്‍ നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. എസ്ഡിപിഐ, ബിഎസ്പി, എസ്‌ഐഒ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍ പ്രമുഖ മുസ്ലീം സംഘടനകളെല്ലാം ഹര്‍ത്താലിന് പിന്തുണ നല്‍കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേരളാ വ്യാപാരി വ്യവസായി അസോസിയേഷനും ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഘടനകള്‍ ഇതുവരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല.

സിപിഎം ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഹര്‍ത്താലിനെതിരെ രംഗത്തെത്തിയിരുന്നു. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് ജനകീയ യോജിപ്പിന് സഹായിക്കുന്ന ഒന്നല്ലെന്ന് സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി. ചില സംഘടനകള്‍ പ്രത്യേകമായി ഹര്‍ത്താല്‍ നടത്തുന്നതിനെ അനുകൂലിക്കാനാവില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ വലിയ പ്രക്ഷോഭത്തില്‍ അണിനിരക്കുന്നത്. ഇതിനിടയില്‍ സംഘടനകള്‍ ചേരിതിരിഞ്ഞ് ഹര്‍ത്താല്‍ നടത്തുന്നത് ബിജെപിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പിന് ഇടയാക്കുമെന്നും അതിനാല്‍ ജനങ്ങളുടെ യോജിപ്പ് ആഗ്രഹിക്കുന്നവര്‍ ഹര്‍ത്താലില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ഹര്‍ത്താലിനെ പിന്തുണക്കില്ലെന്ന് എ.പി, ഇ.കെ സുന്നി വിഭാഗങ്ങള്‍ അടക്കമുള്ള പ്രധാന മുസ്ലിം സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ലീഗ് പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഹര്‍ത്താലുമായി ബന്ധമില്ലെന്നു യൂത്ത് ലീഗ് നേരത്തേ അറിയിച്ചിരുന്നു. തീവ്ര നിലപാടുകാരുമായി യോജിച്ച് ഹര്‍ത്താല്‍ വേണ്ടെന്നാണു തീരുമാനമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ വ്യക്തമാക്കി. ആദ്യം ഹര്‍ത്താലിനോട് അനുകൂല നിലപാട് സ്വീകരിച്ച ഇ.കെ സുന്നി വിഭാഗത്തിനും ഇപ്പോള്‍ യോജിച്ചുള്ള ഹര്‍ത്താലിനെ മാത്രമേ അനുകൂലിക്കൂ എന്ന സമീപനമാണുള്ളത്. മുജാഹിദ് വിഭാഗവും ഹര്‍ത്താലിനെ പിന്തുണക്കുന്നില്ല. ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രചാരണപ്രവര്‍ത്തനങ്ങളിലോ ഹര്‍ത്താല്‍ നടത്തുന്നതിനോ യൂത്ത് ലീഗ് പങ്കാളിയാകരുതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാനേ ഉപകരിക്കൂ എന്ന നിലപാടിലാണ് ഐ.എന്‍.എല്‍. പോലീസും രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെ ഹര്‍ത്താലിനെ എതിര്‍ക്കുമ്പോള്‍ നാളെ ഹര്‍ത്താല്‍ ഉണ്ടാകുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (12 minutes ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (58 minutes ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (1 hour ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (1 hour ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (1 hour ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (2 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (6 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (6 hours ago)

ആസ്തി ഇങ്ങനെ  (6 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (7 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (7 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (7 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (7 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (7 hours ago)

Malayali Vartha Recommends