അയ്യപ്പതീര്‍ത്ഥാടകര്‍ക്കു നേരെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരിക്ക്

അയ്യപ്പതീര്‍ത്ഥാടകര്‍ക്കു നേരെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അയ്യപ്പ തീര്‍ഥാടര്‍ക്കു നേരെ പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആന്ധ്ര സ്വദേശി സഞ്ജു റായിഡു(60), സ്‌കൂട്ടര്‍ യാത്രികരായ ചാവക്കാട് തറയില്‍ വീട്ടില്‍ രാഹുല്‍(17), ചാവക്കാട് സ്വദേശി ആരജ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സഞ്ജു റായിഡുവിന്റെ വലതുകാലിന്റെ ഉപ്പുറ്റി ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്. ഗുരുവായൂര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ മൂവരേയും തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം നടന്നത്.
ഗുരുവായൂര്‍ ഭാഗത്തുനിന്ന് പോകുകയായിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് പള്ളി റോഡിനു സമീപമുള്ള പുതിയ ആന്ധ്ര പാര്‍ക്കിലേക്ക് കയറുകയായിരുന്നു. സ്‌കൂട്ടറിലെ യാത്രികര്‍ക്ക് നിസാര പരിക്കേറ്റു.
"
https://www.facebook.com/Malayalivartha

























