കേരളാ പൊലീസിന്റെ ശ്വാന സേനയായ കെ9 സ്‌ക്വാഡില്‍ നിന്ന് 12 നായകള്‍ വിരമിക്കുന്നു.... പകരം 20 നായ്ക്കുട്ടികള്‍ സ്‌ക്വാഡിലേക്ക്

കേരളാ പൊലീസിന്റെ ശ്വാന സേനയായ കെ9 സ്‌ക്വാഡില്‍ നിന്ന് 12 നായകള്‍ ഇന്ന് വിരമിക്കുന്നു. വിരമിക്കുന്നവര്‍ക്ക് പകരമായി 20 നായ്ക്കുട്ടികളാണ് സ്‌ക്വാഡില്‍ ഇന്ന് ചേര്‍ന്നത്. ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാല് ബ്രീഡുകളില്‍ നിന്നായി 20 നായ്ക്കുട്ടികളാണ് എത്തുന്നത്. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ബെല്‍ജിയം മലിനോയ്‌സ്, ബീഗിള്‍, ചിപ്പിപ്പാരെ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നാണ് 20 നായ്ക്കുട്ടികള്‍. 20 പേരില്‍ മൂന്ന് പേരെ പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചതാണ്. ട്രാക്കര്‍, സ്നിഫര്‍ വിഭാഗങ്ങളിലാണ് ഇരുപത് പേര്‍ക്കും പരിശീലനം നല്‍കാന്‍ പോകുന്നത്. രക്ഷാപ്രവര്‍ത്തനം നടത്താനും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനും മയക്കുമരുന്ന് കണ്ടെത്താനുമുള്ള പ്രത്യേക പരിശീലനമാകും ഇവര്‍ക്ക് നല്‍കുക.
വിരമിച്ച 12 നായകളെ വിശ്രമ ജീവിതത്തിനായി തൃശൂരിലുള്ള കേരളാ പൊലീസ് അക്കാദമിയിലുള്ള വിശ്രാന്തി എന്ന റിട്ടയര്‍മെന്റ് ഹോമില്‍ ആക്കും.
https://www.facebook.com/Malayalivartha

























