സംസ്ഥാന വ്യാപകമായി നാളെ നടത്താനിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

സംസ്ഥാന വ്യാപകമായി നാളെ നടത്താനിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഹര്‍ത്താല്‍ നടത്താന്‍ ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനങ്ങള്‍ ഇത് പാലിച്ചിട്ടില്ല.
അതിനാല്‍ നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും നോട്ടീസ് അവഗണിച്ചാല്‍ സംഘടനകള്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും ഡി.ജി.പി വ്യക്തമാക്കി. ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിഷേധ റാലിക്ക് യാതൊരു തടസവുമില്ല.
എന്നാല്‍ ഹര്‍ത്താല്‍ അനുവദിക്കില്ല. ഹര്‍ത്താല്‍ നടത്തിയാല്‍ ഉണ്ടാകാവുന്ന നാശനഷ്ടങ്ങള്‍ അതുമായി ബന്ധപ്പെട്ട സംഘടനാ നേതാക്കളില്‍ നിന്ന് ഈടാക്കും. കരുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും ബെഹ്‌റ അറിയിച്ചു.
"
https://www.facebook.com/Malayalivartha

























