വൈദികന്‍ പീഡിപ്പിച്ചെന്ന പരാതി വീട്ടമ്മ ബിഷപ്പിനെ അറിയിച്ചെങ്കിലും അദ്ദേഹമത് മുക്കിയെന്ന് ആരോപണം. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം

തന്നെ വൈദികന്‍ പീഡിപ്പിച്ചെന്ന പരാതി വീട്ടമ്മ ബിഷപ്പിനെ അറിയിച്ചെങ്കിലും അദ്ദേഹമത് മുക്കിയെന്ന് ആരോപണം. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. സീറോ മലബാര്‍ സഭ വൈദികന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയാണ് താമരശ്ശേരി ബിഷപ്പിന് രേഖാമൂലം പരാതി നല്‍കിയത്. വൈദികന്‍ മനോജ് പ്ലാക്കൂട്ടത്തില്‍ തന്നെ ബലാല്‍സംഗം ചെയ്ത വിവരം വീട്ടമ്മ ആദ്യം പരാതിയായി നല്‍കിയത് ബിഷപ്പിനായിരുന്നു. ബിഷപ്പ് വൈദികനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മതപരമായ സംഘടനയുടെ ഇടപെടലിലൂടെ നീതി കിട്ടുമെന്ന് കരുതിയാണ് പരാതി വൈകിയതെന്നും വീട്ടമ്മ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
പരാതി നല്‍കിയ ശേഷം ബിഷപ് റെമിജിയോസ് ഇഞ്ചനാനിയല്‍ രണ്ട് വൈദികരെ വീട്ടമ്മയുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ആരോപണത്തിന് പരിഹാരം ഉണ്ടാക്കാമെന്നായിരുന്നു അവരുടെ വാഗ്ദാനം. അതുകൊണ്ട് അന്ന് പൊലീസില്‍ പരാതി നല്‍കിയില്ല. പരാതി നല്‍കാതിരിക്കാന്‍ സഭയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായതായും വീട്ടമ്മ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഉന്നാവിലെ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ബി ജെ പി എം എല്‍ എ യെ സംരക്ഷിക്കാന്‍ ഭരണ നേതൃത്വം ശ്രമിച്ചതിന് സമാനമായ സാഹചര്യമാണ് കോഴിക്കോടും ഉണ്ടായിരിക്കുന്നത്. തന്റെ രൂപതയില്‍ പ്പെട്ട ഒരു വിശ്വാസി തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് സഭാ മേലധ്യക്ഷനായ ബിഷപ്പിന് പരാതി നല്‍കിയിട്ടും പ്രതിയെ സംരക്ഷിക്കാന്‍ തയ്യാറായ ഇഞ്ചനാനിയേലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എന്തിന് മടിക്കുന്നെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ റോയിമാത്യു തന്റെ ഫെയിസ്ബുക്കിലൂടെ ചോദിച്ചു.
സാധാരണക്കാരനായ ഒരു വ്യക്തിക്ക് ബിഷപ്പിന് ലഭിരുന്ന നിയമ സൗജന്യങ്ങള്‍ കിട്ടുമോ എന്ന് സംസ്ഥാന പോലീസ് മേധാവിക്ക് പറയാനാവുമോ? എന്ന വിമര്‍ശനം സഭാവിശ്വാസികള്‍ക്കിടയില്‍ നിന്നും ഉയരുന്നുണ്ട്. ' താമരശ്ശേരി ബിഷപ്പിനെ ചെന്ന് കണ്ട് സങ്കടം പറഞ്ഞു . ബിഷപ്പില്‍ നിന്ന് എനിക്ക് നീതി കിട്ടിയില്ല. പിന്നീട് ബിഷപ്പ് ഈ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രണ്ട് അച്ചമ്മാരെ വീട്ടിലേക്ക് അയച്ച് അന്വേഷിച്ചിരുന്നു. ഓരോ അവധികള്‍ പറഞ്ഞ് ഈ കാര്യത്തില്‍ പരിഹാരമുണ്ടാക്കുമെ ന്ന് വിശ്വസിച്ചതിനാലാണ് ഞാന്‍ പോലീസില്‍ പരാതിപ്പെടാന്‍ ഇത്രയും വൈകിയത് ' , . എന്നാണ് ഇരയുടെ മൊഴിയില്‍ പറയുന്നത്.
ഗുരുതരമായ കുറ്റകൃത്യം മറച്ചുവെച്ച ബിഷപ്പിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പിന്നെ എന്ത് നീതിയും നിയമവുമാണ് സര്‍ക്കാരിവിടെ നടപ്പാക്കാന്‍ ഒരുങ്ങുന്നതെന്ന് റോയി മാത്യു ചോദിക്കുന്നു. പതിവുപോലെ വനിതാ കമ്മീഷനും കാക്കത്തൊള്ളായിരം സ്ത്രീ സംരക്ഷക പെണ്‍പുലികളും പള്ളീലച്ചന്മാരുടെ പീഡനത്തെക്കുറിച്ച് മുണ്ടാട്ടം മുട്ടി നില്‍ക്കയാണ്. നിയമ പരമായ നടപടികള്‍ സ്വീകരിക്കാതിരുന്ന ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണം. ഗുരുതരമായ ഒരു കുറ്റകൃത്യത്തെക്കുറിച്ച് വിവരമറിഞ്ഞിട്ടും പ്രതിയെ സംരക്ഷിക്കാന്‍ തുനിഞ്ഞ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എന്തിനാണ് മടിക്കുന്നതെന്നും റോയി മാത്യു ചോദിക്കുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്ന് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിയെ പുറത്താക്കാന്‍ മിക്ക സഭാ നേതാക്കന്‍മാരും ഒരുമിച്ചു നിന്നിരുന്നു. എന്നിട്ടും ഇരകള്‍ക്കൊപ്പം സഭ നില്‍ക്കില്ല എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് കോഴിക്കോട്ടെ സംഭവം വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha

























