Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

വൃദ്ധസദനത്തിലെ അന്തേവാസികളായ 67-കാരനും 66-കാരിയും തമ്മില്‍ വിവാഹിതരാവുന്നു...!

16 DECEMBER 2019 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയേല്‍, കേരളക്കാര്‍ക്ക് എല്ലാം കൂടി ഒരു വിവാഹക്ഷണം മുന്നോട്ടുവയ്ക്കുന്നു. സര്‍ക്കാരിന്റെ അഗതിമന്ദിരത്തിലെ താമസക്കാരായ കൊച്ചനിയന്‍ ചേട്ടന്റേയും ലക്ഷ്മിഅമ്മാളു അമ്മയുടേയും വിവാഹക്കാര്യവുമായി മുന്നിട്ടിറങ്ങാനുണ്ടായ സാഹചര്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു.

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആയി ചുമതല ഏറ്റെടുത്ത ശേഷമാണ് രാമവര്‍മ്മപുരത്തെ വൃദ്ധസദനവുമായി കൂടുതല്‍ ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചത്. സ്വന്തം മക്കളുടേയും ഉറ്റവരുടേയും പരിലാളനയും സംരക്ഷണവുമേറ്റ് കഴിയേണ്ട സമയത്ത് അവരാല്‍ തന്നെ ഉപേക്ഷിക്കപ്പെട്ട് സര്‍ക്കാരിന്റെ അഗതിമന്ദിരത്തില്‍ കഴിയേണ്ടിവരുന്ന അച്ഛന്‍മാരോടും അമ്മമാരോടൊപ്പം ഒരുമിച്ചിരിക്കാനുള്ള അവസരമായി കണ്ടു പോകുന്നതിനിടയിലാണ് വൃദ്ധസദനത്തിലെ താമസക്കാരായ കൊച്ചനിയന്‍ ചേട്ടന്റേയും ലക്ഷ്മിഅമ്മാളു അമ്മയുടേയും കാര്യം വൃദ്ധസദനം സൂപ്രണ്ട് ശ്രദ്ധയില്‍പ്പെടുത്തിയത്.

ആ കഥ ഇങ്ങനെ, ലക്ഷ്മി അമ്മാളുവിന്റെ ഭര്‍ത്താവായിരുന്ന ജികെ കൃഷ്ണയ്യര്‍ ബ്രാഹ്മണപാചക വിദഗ്ദ്ധനായിരുന്നു.അദ്ദേഹത്തിന്റെ സഹായിയായിരുന്നു രാമവര്‍മ്മപുരം വൃദ്ധസദനത്തിലെ ഇപ്പോഴത്തെ താമസക്കാരനായ കൊച്ചനിയന്‍ ചേട്ടന്‍. പിന്നീട് കൃഷ്ണയ്യരുടെ മരണത്തിനുശേഷം സഹായിയായിരുന്ന കൊച്ചനിയന്‍ ചേട്ടന്‍ നാടുവിട്ടു പോയി. ഭര്‍ത്താവായിരുന്ന കൃഷ്ണയ്യരുടെ മരണത്തിനുശേഷം കൃഷ്ണഅമ്മാളുഅമ്മ വൃദ്ധസദനത്തിലും എത്തി. പിന്നീട് കറങ്ങിത്തിരിഞ്ഞ് കൊച്ചനിയന്‍ ചേട്ടനും രാമവര്‍മ്മപുരത്ത് എത്തിപ്പെട്ടു.

ഇനിയാണ് കഥ ശരിക്കും തുടങ്ങുന്നത്. നേരില്‍ കണ്ടപ്പോഴാണ് രണ്ടുപേരുടെയും മനസ്സില്‍ പരസ്പരം പറയാതെ സൂക്ഷിച്ചിരുന്ന ഒരിഷ്ടം ഉണ്ടെന്ന വസ്തുത അഗതിമന്ദിര സൂപ്രണ്ടിനോട് വെളിപ്പെടുത്തിയത്. അങ്ങനെയെങ്കില്‍ കൊച്ചനിയന്‍ ചേട്ടനേയും ലക്ഷ്മി അമ്മാളു അമ്മയേയും ഒരുമിപ്പിക്കാം എന്നായി അധികൃതരുടെ ചിന്ത. രണ്ടുപേരോടും വിവരം പറഞ്ഞു. സന്തോഷവര്‍ത്തമാനം കേട്ട് രണ്ടു പേരും ഹാപ്പി.

ഇത്തരമൊരു നീക്കത്തിന് തടസ്സം ആയേക്കാവുന്ന സര്‍ക്കാര്‍ നൂലാമാലകളെ കുറിച്ച് ആലോചിക്കാതെ ആയിരുന്നു എന്റെ എടുത്തുചാട്ടം എന്ന് പിന്നീട് മനസ്സിലായി എന്ന് ജോണ്‍ ഡാനിയേല്‍ പറയുന്നു. ഇത്തരത്തില്‍ വൃദ്ധസദനത്തില്‍ കഴിയുന്നവര്‍ക്ക് വിവാഹം കഴിക്കാമെന്നോ അതിനു ശേഷവും അവിടെത്തന്നെ കഴിയാമെന്നോ ഉള്ള ഉത്തരവ് ഇല്ലെന്ന് ചില ദോഷൈകദൃക്കുകള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കല്യാണത്തിന്റെ സാധ്യതകളെ സാധൂകരിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. സൂപ്രണ്ടിനോട് പഴയ സര്‍ക്കാര്‍ ഉത്തരവുകളും പരാമര്‍ശങ്ങളോ തപ്പിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. അങ്ങനെ ഒരു സര്‍ക്കാര്‍ ഉത്തരവ് ഇല്ലെന്ന് സൂപ്രണ്ട്.

എങ്കില്‍ വല്ല സര്‍ക്കാര്‍ പരാമര്‍ശങ്ങളോ കത്തോ ഉണ്ടോ എന്ന് നോക്കാന്‍ പറഞ്ഞു. മനസ്സില്‍ ഒരു ഇച്ഛാഭംഗം ഉരുണ്ടുകൂടിയ സമയമായിരുന്നു അത്. രണ്ടുപേരോടും വാക്കും പറഞ്ഞു, ഇനി കാര്യം നടക്കാതായാല്‍ കൊച്ചനിയന്‍ ചേട്ടനും ലക്ഷ്മി അമ്മാളുവിനും ഉണ്ടായേക്കാവുന്ന വിഷമത്തെ കുറിച്ചാലോചിച്ച് ടെന്‍ഷനുമായി ഇരിക്കുമ്പോഴാണ് സൂപ്രണ്ടിനോട് വീണ്ടും ചോദിച്ചത്. ഒരു കച്ചിത്തുരുമ്പ് എങ്കിലും ഉണ്ടോ സൂപ്രണ്ടേ, ഒന്ന് ആലോചിക്കൂ, ഒരു പരാമര്‍ശം എങ്കിലും. അതില്‍ സൂപ്രണ്ടിന്റെ ചിന്ത ഒന്ന് ഉടക്കി.

പുള്ളി പറഞ്ഞു, ഉണ്ട് സാര്‍ ഒരു യോഗത്തിന്റെ മിനിറ്റ്‌സ് ഉണ്ട്. അങ്ങനെയെങ്കില്‍ ഏത് പാതാളത്തില്‍ പോയാലും ശരി അത് തപ്പിനോക്കാന്‍ പറഞ്ഞു. അങ്ങനെ സാധനം കിട്ടി. രസകരമാണ് അതിന്റെ കാര്യം, ഇക്കൊല്ലം എട്ടാം മാസത്തില്‍ സെക്രട്ടറിയേറ്റില്‍ കൂടിയ അഗതി മന്ദിരങ്ങളിലെ സൂപ്രണ്ടുമാരുടെ യോഗത്തിന്റെ മിനുട്‌സ്. ഗവണ്‍മെന്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മിനുറ്റ്‌സില്‍ ഒരു പരാമര്‍ശം ഒളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.

താമസക്കാരില്‍ നിയമപരമായി വിവാഹം കഴിച്ച് താമസിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം നല്‍കേണ്ടതാണ്. മിനിറ്റ്‌സ് തപ്പിയെടുത്തപ്പോള്‍ ആശ്വാസമായോ, ശ്വാസം നേരെ വീണോ എന്നത് നിങ്ങള്‍ക്ക് വിടുന്നു എന്നു പറയുന്നു ജോണ്‍ ഡാനിയേല്‍.

ഇനി വലിച്ചു നീട്ടുന്നില്ല. കഴിഞ്ഞ ദിവസം കൂടിയ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ അജണ്ടയായി കാര്യം അവതരിപ്പിച്ചു (സര്‍ക്കാര്‍ കാര്യം മുറപോലെ ആയതിനാല്‍ അത് അങ്ങനെതന്നെ). അപ്പോഴതാ ചെറിയ മുറുമുറുപ്പ് ആരുടെ ഭാഗത്ത് നിന്നാണ് എന്നല്ലേ, വൃദ്ധസദനത്തിലെ ഒന്നുരണ്ട് അച്ഛനമ്മമാരില്‍ നിന്നായിരുന്നു. അത് സംഗതി പിടികിട്ടിയതിനാല്‍ ഉടന്‍ പ്രതിവിധി മുന്നോട്ടുവെച്ചു. വൃദ്ധസദനത്തിലെ ഏതെങ്കിലും താമസക്കാര്‍ക്ക് പരസ്പരം കല്യാണം കഴിക്കാന്‍ തോന്നിയാല്‍ എന്നോട് നേരിട്ടോ രഹസ്യമായോ അറിയിക്കാം കല്യാണം നടത്തി തരുന്നതായിരിക്കും. ചിലരുടെ മനസ്സില്‍ ലഡ്ഡു പൊട്ടി എന്ന് മുഖഭാവം കണ്ടപ്പോള്‍ മനസ്സിലായി.

അങ്ങനെ കൊച്ചനിയന്‍ ചേട്ടന്റേയും ലക്ഷ്മി അമ്മാളു അമ്മയുടെയും കല്യാണം അങ്ങനെ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ വൃദ്ധസദനം മാനേജ്‌മെന്റ് കമ്മിറ്റി അംഗീകരിച്ചു. ഇനി വിവാഹത്തിനുള്ള ഒരുക്കമാണ് ബന്ധുക്കളെ ക്ഷണിക്കണം ബന്ധുക്കളെന്ന് പറഞ്ഞാല്‍ നമ്മുടെ ജില്ലാ കളക്ടര്‍, പിന്നെ നമ്മുടെ മന്ത്രി, നമ്മുടെ എംപി. താലിമാല, വൃദ്ധസദനത്തിലെ താമസക്കാരുടെ വക. രാമവര്‍മപുരം വൃദ്ധസദനത്തില്‍ തന്നെ വിവാഹമണ്ഡപം (മണിയറയും). അങ്ങനെ കേരളത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ താമസക്കാര്‍ തമ്മില്‍ വിവാഹിതരാവുന്നു. (അങ്ങനെയെന്ന് കരുതുന്നു) ഒരുക്കങ്ങളിലേക്ക് കടന്നുകഴിഞ്ഞു. വധൂവരന്മാര്‍ക്ക് പുത്തന്‍ വസ്ത്രങ്ങള്‍ അങ്ങനെ ആവശ്യമായതെന്തും.

വിവാഹമാണ്. സ്ഥലം: തൃശൂര്‍ രാമവര്‍മപുരം. വേദി: സര്‍ക്കാര്‍ വൃദ്ധസദനം എല്ലാവരും വരണം. ക്രിസ്തുമസ്-ന്യൂ ഇയര്‍ തിരക്കുകളൊക്കെ കാണും എല്ലാവര്‍ക്കും. എന്നാലും കുറച്ച് സമയം മാറ്റി വയ്ക്കണം. നമുക്കൊന്നിച്ച് ഇവരുടെ വിവാഹം കെങ്കേമാക്കാം. അപ്പൊള്‍ ശരി ഈ മാസം 30.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (6 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (6 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (6 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (6 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (6 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (6 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (6 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (6 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (7 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (7 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (7 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (7 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (7 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (7 hours ago)

Malayali Vartha Recommends