താഴ്ന്ന ജാതിക്കാരൻ ബിരിയാണി വിൽക്കുന്നത് കുറ്റമോ: മർദ്ദനത്തിൽ പ്രതിഷേധിച്ചു ദളിത് യുവാവ്

"ഒരു താഴ്ന്ന ജാതിക്കാരനെ കയ്യേറ്റം ചെയ്തു രസിക്കാനാണ് അവർ ശ്രമിച്ചത്. ഈ തൊഴിൽ ചെയ്താണ് ഇത്രയും കാലം താൻ കുടുംബത്തെ പോറ്റിയത്. പേടിച്ചു പിന്മാറാൻ ഉദ്ദേശിക്കുന്നില്ല." ബിരിയാണി വിറ്റത്തിന്റെ പേരിൽ ക്രൂരമായി മർദ്ദനമേൽക്കേണ്ടി വന്ന ദളിത് യുവാവിന്റേതാണീ വാക്കുകൾ. കഴിഞ്ഞ ദിവസമാണ് വെജിറ്റബിൾ ബിരിയാണി വിറ്റു ജീവിക്കുന്ന ലോകേഷ് ജാദവ് എന്ന യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്.
ഡിസംബര്‍ 13ാം തിയതി മുഹമ്മദ് ഖേര ഗ്രാമത്തില്‍ ബിരിയാണി വിറ്റ് മടങ്ങുന്നതിനിടയിലാണ് മുപ്പത്തിയഞ്ചുകാരനായ ലോകേഷിനെ മൂന്നുപേർ ചേർന്ന് ആക്രമിച്ചത്.താഴ്ന്ന ജാതിക്കാരനായ യുവാവ് ബിരിയാണി വിറ്റതിനെ ചോദ്യം ചെയ്താണ് ഈ ക്രൂര നടപടി.ലോക്ഷേിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇവരില്‍ ഒരാള്‍ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയ്യും ചെയ്തു.കൈകള്‍കൂപ്പി ക്ഷമ യാചിക്കാനും അക്രമികള്‍ യുവാവിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ ലോകേഷിനെ അക്രമിച്ച യുവാക്കളെ കുടുംബം തള്ളിപ്പറഞ്ഞു.മദ്യപിച്ചു കുട്ടുകാരടൊപ്പം കറങ്ങി നടക്കാതെ ബിരിയാണി വിറ്റു യുവാവ് കുടുംബത്തെ പുലർത്തുകയല്ലേ ചെയ്തതെന്ന് അക്രമികളിൽ ഒരാളുടെ മാതാവ് സംഭവത്തെ കുറിച്ച് പ്രതികരിച്ചു. രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേർ സമൂഹ മാധ്യമങ്ങളിലെ അക്രമ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു.സംഭവത്തില്‍ രബുപുര പൊലീസ് കേസെടുത്തു
https://www.facebook.com/Malayalivartha

























