ഇന്ത്യ നിന്റെ തന്തയുടേതല്ല : പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധമറിയിച്ചു അമലയും

നടി പാർവതി തിരുവോത്ത്, സണ്ണി വെയ്ൻ എന്നിവർക്കുശേഷം നടി അമല പോളും പൗരത്വ ഭേദഗതി ബില്ലിനെതിരെ തന്റെ പ്രേതിഷേധം രേഖപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പോലീസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് നടി രംഗത്തെത്തിയത്.
പ്രതിഷേധിച്ച വിദ്യാര്‍ഥികളില്‍ ഒരു വിദ്യാര്‍ഥിനി പോലീസിനു നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ഈ ചിത്രത്തിന്റെ സൂചനാചിത്രം തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ് ആക്കിയാണ് അമലാ പോള്‍ പ്രതികരണമറിയിച്ചത്. സിനിമ റങ്ങാതെ കുറച്ചുപേർ മാത്രമാണ് ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha

























