ജാമിയ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ടൊവീനോ..!

പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യമെബാടും പ്രതിഷേധം ആളിക്കത്തുമ്പോൾ, ജാമിയ മിലിയ ഇസ്‌ലാമിയ അടക്കമുള്ള സര്‍വ്വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയോട് വിയോജിപ്പ് രേഖപ്പെടുത്തി ടൊവീനോ തോമസ് രംഗത്ത് .
അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ടൊവീനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിദ്യാര്‍ഥി പ്രതിഷേധങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ടൊവീനോയുടെ പോസ്റ്റ്.
'ഒരിക്കല്‍ കുറിച്ചത് വീണ്ടും ആവര്‍ത്തിക്കുന്നു. അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കും. ഹാഷ് ടാഗ് ക്യാമ്പെയ്‌നുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും! ചരിത്രം പഠിപ്പിക്കുന്നത് അതാണ്!', ടൊവീനോയുടെ കുറിപ്പ്.
https://www.facebook.com/Malayalivartha

























