തെറ്റിദ്ധരിക്കപ്പെട്ട് തെരുവിൽ ഇറങ്ങുന്നവരോട് മേജർ രവി ..! പണം കയ്യടിക്കുമ്പോൾ ..അറിയാതെ പോകരുത് നിയമം ..!

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ആളിക്കത്തുബോൾ. നിയമം എന്താണെന്നോ നിയമത്തിന്റെ യഥാർത്ഥ വശം ജനങ്ങൾക്ക് മനസിലാക്കി കൊടുക്കാനോ കേന്ദ്രത്തിനായില്ല എന്നാണ് സംവിധായകൻ മേജർ രവി ആരോപിക്കുന്നത് . ‘‘ഞാൻ മുൻപ് കണ്ട കാശ്മീരിനെയാണ് ഇന്നലെ ഡൽഹിയിൽ കണ്ടത്. കല്ലെറിയാൻ പണം വാങ്ങി എത്തിയ കുറേപേർ. ഈ കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് രംഗത്തിറക്കി. അവരാണ് അക്രമം നടത്തുന്നത്. മുൻപ് കാശ്മീരിൽ ഇതുപോലെ സൈന്യത്തിെനതിരെ കല്ലെറ് നടക്കും. ഏറിയുന്നവന് അറിയില്ല. എന്തിനാണ് ചെയ്തതെന്ന്. ഡൽഹിയിൽ ഇന്നലെ തെരുവിൽ ഇറങ്ങിയ എത്ര കുട്ടികൾക്ക് അറിയാം ഇൗ നിയമം എന്താണെന്ന്...’ അദ്ദേഹം പറയുന്നു.
മേജർ രവിയുടെ വാക്കുകളിങ്ങനെ: ഇൗ നിയമത്തിന്റെ പേരിൽ ഇന്ത്യക്കാരനായ ഒരു മുസ്ലിമിന് രാജ്യം വിടേണ്ടി വന്നാൽ അവർക്കൊപ്പം ഞാനും പോകാം. ഞാനും രാജ്യം വിടാം. ഇന്ന് കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കുകയാണല്ലോ. ഇവരെ ഞാൻ വെല്ലുവിളിക്കുന്നു. ഇൗ നിമയത്തിൽ ഇന്ത്യക്കാരനായ ഒരു മുസ്ലിം സഹോദരനെ ഇത് ബാധിക്കുമെന്ന് എന്നെ ഒന്ന് മനസിലാക്കി തരൂ. തെറ്റിദ്ധരിപ്പിച്ച് നാട് കത്തിക്കാൻ കൂട്ടുനിൽക്കരുത്. മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ വന്ന് ഒരു രേഖയുമില്ലാതെ താമസിക്കുന്നവരെയാണ് ഇത് ബാധിക്കുക. അങ്ങനെയുള്ളവർ രാജ്യം വിട്ടുപേകേണ്ടി വരും. അതല്ലാതെ ഇത് മുസ്ലിംകളെ പുറത്താക്കാൻ ഉണ്ടാക്കിയ നിമയം ആണെന്ന് പറഞ്ഞ് നാടുകത്തിക്കുകയല്ല വേണ്ടത്.
'ഈ അക്രമങ്ങളെല്ലാം പണം കൊടുത്ത് നടത്തുന്നതാണ്. കാശ്മീർ ആവർത്തിക്കുകയാണ്. ആസാമിൽ നടന്ന പ്രശ്നങ്ങൾ ഇന്ന് ഡൽഹിയിലെത്തിയിരിക്കുന്നു. ഇന്നലെ തെരുവിൽ ഇറങ്ങിയ ഈ കുട്ടികളിൽ എത്രപേർക്ക് അറിയാം എന്താണ് ഇൗ നിയമം എന്ന്. വളരെ ചുരുക്കമായിരിക്കും. പണം വാങ്ങി കല്ലെറിയുന്നു. അക്രമം നടത്തുന്നു. ട്രെയിൻ തകർക്കുന്നു. റയിൽപാളങ്ങൾ തകർക്കുന്നു. ഇതെന്താണെന്ന് അറിയാത്തവരാണ് ഇതെല്ലാം ചെയ്യുന്നത്. ഇക്കാര്യത്തിൽ തികഞ്ഞ രാഷ്ട്രീയ മുതലെടുപ്പാണ് മറ്റ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്.’ അദ്ദേഹം പറയുന്നു.മറ്റ് പാർട്ടികളുടെ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകൾ കേട്ട് ജനം തെരുവിലറങ്ങുമ്പോൾ ബിജെപി വ്യക്തമാക്കണം. ഇൗ നിയമം ഇന്ത്യക്കാരനായ ഒരു മുസ്ലിമിനെയും ബാധിക്കില്ലെന്ന്. അമിത് ഷായുടെ വാക്കുകൾ പരത്തിയ തെറ്റിദ്ധാരണകളാണ് ഇതിെനല്ലാം കാരണം. അദ്ദേഹം മുസ്ലിംകളുടെ പേര് പറഞ്ഞില്ല. അതാണ് വളച്ചൊടിച്ച് നാടുകത്തിക്കുന്നത്.’ മേജര്‍ രവി വാദിക്കുന്നു.
https://www.facebook.com/Malayalivartha

























