നിങ്ങൾ അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നു കൊണ്ടേയിരിക്കും, പ്രക്ഷോഭങ്ങളുണ്ടാവും!; ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കട്ടയ്ക്ക് ടൊവീനോ ഉണ്ട് കൂടെ

സമൂഹത്തിലെ എല്ലാ അനീതിക്കെതിരെയും പ്രതികരിക്കാനും പ്രേശ്നങ്ങൾ ഉണ്ടാകുമ്പോൾ സഹായ ഹസ്തവുമായി സജീവമാകുന്ന സിനിമ താരങ്ങളിൽ ഒരാളാണ് ടോവിനോ. ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ ഇസ്ലാമിയ അടക്കമുള്ള സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസ് നടപടിയെ വിമര്‍ശിച്ച് നടന്‍ ടോവിനോ തോമസ് രംഗത്ത് എത്തിയിരിക്കുകയാണ്. അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നു കൊണ്ടേയിരിക്കുമെന്ന് ടൊവീനോ പറയുകയുണ്ടായി. വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് പോസ്റ്റിലൂടെയാണ് ടോവിനോ വിമര്‍ശനവുമായി രംഗത്ത് വന്നത് തന്നെ.
'ഒരിക്കല്‍ കുറിച്ചത് വീണ്ടും ആവര്‍ത്തിക്കുന്നു. അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കും. ഹാഷ് ടാഗ് ക്യാമ്ബെയ്‌നുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും! ചരിത്രം പഠിപ്പിക്കുന്നത് അതാണ്!', എന്നതായിരുന്നു ടൊവീനോയുടെ കുറിപ്പ്.
അതോടൊപ്പം തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വതിയും നേരത്തെ രംഗത്തെത്തിയിരുന്നു. 'ജാമിയയ്‌ക്കൊപ്പം നില്‍ക്കുക' എന്ന ഹാഷ് ടാഗോടെ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ ട്വീറ്റ് പാര്‍വ്വതി റീട്വീറ്റ് ചെയ്യുകയായിരുന്നു പാര്വതി. ഒപ്പം വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടന്‍ സണ്ണിവെയ്‌നു നേരത്തെ രംഗത്ത് വന്നിരുന്നു. ഇതേതുടർന്ന് മലയാളസിനിമയിലെ യുവനിരയിലെ പല താരങ്ങളും സമാന നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























