പണികൊടുത്ത ആൾക്കുതന്നെ പണികിട്ടി: പോലീസുകാരൻ വെട്ടിലായി

എസ് എ യുടെ കല്യാണം ബോട്ടെടുത്തു വിപുലമായി ആഘോഷിച്ച പോലീസുകാർക്ക് പണികിട്ടി. മദ്യപിച്ച് കൈയാങ്കളിവരെ എത്തിയ സംഭവത്തിൽ ഒരു പോലീസുകാരൻ സസ്പെൻഷനിലായി. സംഭവം പോലീസിൽ അറിയിച്ച പോലീസുകാരന് തന്നെയാണ് ഒടുക്കം എട്ടിന്റെ പണികിട്ടിയത്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം തുടങ്ങി.
തൃശ്ശൂർ നഗരത്തിന് തൊട്ടടുത്തുള്ള സ്റ്റേഷനിലെ 16 പോലീസുകാരാണ് എസ്.ഐ.യുടെ വിവാഹാഘോഷത്തിൽ പങ്കെടുക്കാനായി ആലപ്പുഴയ്ക്ക് തിരിച്ചത്. ബോട്ട് വാടകയ്ക്കെടുത്തുള്ള വിനോദപരിപാടികൾ അവസാനം തർക്കത്തിലും കൈയേറ്റത്തിലും കലാശിക്കുകയായിരുന്നു. ബോട്ട് ഇടയ്ക്ക് കരയ്ക്കടുപ്പിച്ചപ്പോൾ അടി പേടിച്ച് ഒരു പോലീസുകാരൻ ഇറങ്ങി ഓടി. മദ്യലഹരിയിലായിരുന്ന ഇയാൾ അവിടത്തെ കൺട്രോൾ റൂമിലേക്കും മറ്റും സംഭവം വിളിച്ചു പറയുകയായിരുന്നു. സംഭവം അറിയിച്ച പോലീസുകാരന് തന്നെയാണ് അവസാനം സസ്‌പെൻഷൻ കിട്ടി കുരുക്കിലായിരിക്കുന്നതു.
ഇറങ്ങിയോടിയ പോലീസുകാരനെ കാണാതായതോടെ ബോട്ടിലുള്ളവർ വിയർത്തു. മദ്യലഹരിയിൽ കായലിൽ വീണ് അപകടം സംഭവിച്ചോ എന്നായിരുന്നു എല്ലാവരും ഭയപെട്ടത്. കരയിലിറങ്ങിയ പോലീസുകാരൻ അവിടെ തങ്ങിയശേഷം പിറ്റേന്ന് പുലർച്ചെ മറ്റൊരു ബോട്ടിലാണ് നഗരത്തിലെത്തി ഉടനെ ആശുപത്രിയിൽ ചികിത്സയും തേടി. ഇയാൾ മർദനമേറ്റതു സംബന്ധിച്ച് പരാതി നൽകിയതായും സൂചനയുണ്ട്.
ഫോൺവിളികളുടെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ബോട്ടിലെ സംഭവങ്ങൾ വെളിപ്പെട്ടു. ഇവരുടെ റിപ്പോർട്ടിനെത്തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അഡ്മിറ്റായ പോലീസുകാരനിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
മദ്യപാനത്തെത്തുടർന്നുണ്ടായ പ്രശ്‌നമാണ് കൈയാങ്കളിയിലെത്തിയത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്നതിന്റെ പേരിലാണ് വിവരം വിളിച്ചുപറഞ്ഞയാളെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























