കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനം തടയാനും ശ്രമിച്ച രണ്ടു പേര്‍ കസ്റ്റഡിയില്‍.... പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു

കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനം തടയാനും ശ്രമിച്ച രണ്ടു പേര്‍ കസ്റ്റഡിയില്‍.... പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു.ഹൈക്കോടതി നിര്‍ദേശത്തിനു വിരുദ്ധമായാണ് ഹര്‍ത്താല്‍ ആഹ്വാനെ ചെയ്തതെന്നും അത് പിന്‍വലിക്കണമെന്നും നേരത്തെ സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു.
ഹര്‍ത്താല്‍ അനുകൂലികള്‍ ഇതിന് തയ്യാറാകാതിരുന്നതോടെ യാതൊരു വിധ അക്രമ ശ്രമങ്ങളും അനുവദിക്കില്ലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വാഹനങ്ങള്‍ തടയരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുണ്ട്.
അതേസമയം കാസര്‍കോട് കെ എസ് ആര്‍ ടി സി ബസുകള്‍ ഓടുന്നില്ല. കര്‍ണ്ണാടക സ്റ്റേറ്റ് ബസുകളും നിരത്തിലിറങ്ങിയിട്ടില്ല. ശബരിമല തീര്‍ത്ഥാടനം കണക്കില്‍ എടുത്ത് റാന്നി താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























