ഭര്‍ത്താവുമായി പിണങ്ങി ഏഴ് വയസ്സുള്ള മകനുമൊത്ത് താമസം..... രാവിലെ അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് കുട്ടി അയല്‍വക്കത്തെ വീട്ടിലെത്തി, അന്വേഷണത്തിനൊടുവില്‍ വീട്ടിലെ മറ്റൊരു മുറിയില്‍ യുവതി മരിച്ച നിലയില്‍

ഭര്‍ത്താവുമായി പിണങ്ങി ഏഴ് വയസുള്ള മകനുമൊത്ത് കഴിഞ്ഞിരുന്ന യുവതി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. പൂവത്തൂര്‍ ചെല്ലാംകോട് പറമ്ബുവാരം താരാ വിലാസത്തില്‍ രഞ്ജിതയെ (25) യാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രഞ്ജിതയുമായി പിണക്കത്തിലായിരുന്ന ഭര്‍ത്താവ് അജിക്കുട്ടനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മകന്‍ ആദിത്യന്‍ (അഭി) അയല്‍വക്കത്തെ രഞ്ജിതയുടെ കൂട്ടുകാരി വിജിതയുടെ വീട്ടിലെത്തി.
ഇതേത്തുടര്‍ന്ന് നടത്തിയ. അന്വേഷണത്തിലാണ് വീട്ടില്‍ മറ്റൊരു മുറിക്കുള്ളില്‍ രഞ്ജിത മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. കഴുത്തില്‍ മുറിപ്പാട് ഉണ്ടായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിലാണ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്.
മൃതദേഹം 4.30 ന് വട്ടപ്പാറ താമസിക്കുന്ന പിതാവ് രാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. ആദിത്യന്‍ രാമപൂരം ഗവ.യുപി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
https://www.facebook.com/Malayalivartha

























