പൗരത്വ നിയമ ഭേദഗതിക്കെതിരേയും എന്‍ആര്‍സിക്കെതിരേയുമുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണം

പൗരത്വ നിയമ ഭേദഗതിക്കെതിരേയും എന്‍ആര്‍സിക്കെതിരേയുമുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണം. വിവിധയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടയുകയും ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു.
തിരുവനന്തപുരം- മൂന്നാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന മിന്നല്‍ ബസിനു നേരെ കല്ലേറുണ്ടായി.
മട്ടന്നൂര്‍ നരയമ്പാറയിലും ആലപ്പുഴയിലും ഹര്‍ത്താല്‍ അനുകൂലികള്‍ ബസ് തടഞ്ഞു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തിയ ശേഷം താക്കോല്‍ ഊരിക്കൊണ്ടു പോയി. തൊടുപുഴയ്ക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ താക്കോലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ഊരിക്കൊണ്ട് പോയത്. ഹൈക്കോടതി നിര്‍ദേശത്തിനു വിരുദ്ധമായാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നും അത് പിന്‍വലിക്കണമെന്നും നേരത്തെ, സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha

























