സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്... രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് പോളിങ്. വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 10ന്

സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശഭരണ വാര്‍ഡുകളില്‍ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്. ആകെ 90 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടെടുപ്പ് തുടങ്ങി. രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് പോളിങ്. വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 10ന്. കണ്ണൂര്‍ കോര്‍പറേഷനിലെ ഒരു വാര്‍ഡിലും വൈക്കം, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, തലശ്ശേരി മുനിസിപ്പാലിറ്റികളിലെ ഓരോ വാര്‍ഡിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 21 പഞ്ചായത്ത് വാര്‍ഡുകളും ബൂത്തിലെത്തും.
"
https://www.facebook.com/Malayalivartha

























