അവിഹിത ബന്ധമുണ്ടന്ന് സംശയിച്ച് ഇരുവരും തമ്മിൽ അകന്നു... ഒടുക്കം കലിപ്പ് തീർത്തത് രാത്രി വീട്ടിൽ എത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; അച്ഛൻ അമ്മയുടെ കാലനായതറിയാതെ അടുത്ത മുറിയില്‍ മകന്‍... അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് ഏഴു വയസുകാരന്‍ മകന്‍ ആദിത്യന്‍ അയല്‍വക്കത്തെ വീട്ടിലെത്തിയതോടെ അരുംകൊലയുടെ ചുരുളഴിഞ്ഞു... നെടുമങ്ങാട് അരങ്ങേറിയ ക്രൂരകൊലപാതകത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍

നാടിനെ ഞെട്ടിച്ച് കൊണ്ടായിരുന്നു ക്രൂരകൊലപതകത്തിന്റെ ചുരുളഴിഞ്ഞത്. മകനുമൊത്ത് താമസിക്കുകയായിരുന്ന യുവതിയെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂവത്തൂര്‍ ചെല്ലാംകോട് പറമ്ബുവാരം താരാ വിലാസത്തില്‍ രഞ്ജിത(25)നെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രഞ്ജിതയുടെ ഭര്‍ത്താവ് അജിക്കുട്ടന്‍(27)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഞ്ജിതയും ഭര്‍ത്താവും അകന്ന് കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് രഞ്ജിതയുടെ ഏഴു വയസുകാരന്‍ മകന്‍ ആദിത്യന്‍ അയല്‍വക്കത്തെ വീട്ടിലെത്തി.
അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് വീട്ടിലെ മറ്റൊരു മുറിയില്‍ രഞ്ജിത മരിച്ചു കിടക്കുന്നത് കണ്ടത്. രഞ്ജിതയുടെ കഴുത്തില്‍ മുറിപ്പാടുകളുണ്ടായിരുന്നു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. രാമപുരം ഗവ യുപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് രഞ്ജിതയുടെ മകന്‍ ആദിത്യന്‍.
https://www.facebook.com/Malayalivartha

























