ജനനേന്ദ്രിയം തീവച്ച് മർദിച്ചവശനാക്കി പാടത്തു തള്ളി; പട്ടികൾ കടിച്ചു വലിച്ചു;ആൾക്കൂട്ട കൊലപാതകത്തിൽ നടുങ്ങി തിരുവനന്തപുരം

അതി പൈശാചികമായ ആൾക്കൂട്ട കൊലപാതകം..നടന്നത് ഉത്തരേന്ത്യയിലല്ല ,നമ്മുടെ കേരളത്തിൽ. കേൾക്കുമ്പോൾ തന്നെ മനസാക്ഷി മരവിച്ചു പോകുന്ന വാർത്ത. അതി ദാരുണമായി ഒരു യുവാവിനെ അടിച്ചും തീവച്ചും കൊന്നി രിക്കുന്നു.
മൊബൈൽ ഫോൺമോഷ്ടിച്ചു എന്നാരോപിച്ച നടത്തിയ മർദനം. ഒടുവിൽ നിസ്സഹായനായി ജീവനും കൊണ്ടോടി രക്ഷപെടാൻ ശ്രമിച്ച ഒരു മനുഷ്യ ജീവൻ കുഴഞ്ഞു വീണു മരിച്ചു.. തലസ്ഥാന നഗരിയിലാണ് ആൾക്കൂട്ട ആക്രമണത്തിനിരയായി യുവാവ് കൊല്ലപ്പെട്ടത്..
കഴിഞ്ഞ ബുധനാഴ്ച രാവിലെ മലപ്പുറം സ്വദേശിയായ സജിമോന്റെ മൊബൈൽ ഫോണും നാല്പതിനായിരം രൂപയടങ്ങിയ ബാഗും തമ്പാനൂർ ബസ് സ്റ്രാൻഡിൽ മോഷണം പോയി. കാതിൽ കമ്മൽ ധരിച്ച യുവാവ് ഈ ഭാഗത്ത് കറങ്ങി നടന്നെന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോയതു കണ്ടെന്നും ചിലർ പറഞ്ഞ പ്രകാരം സജിമോനും പിറകേ പോയി. കിഴക്കേകോട്ടയിലെത്തിയ ഇയാൾ കാര്യങ്ങൾ അവിടത്തെ ആട്ടോ ഡ്രൈവർമാരോട് പറഞ്ഞു. രൂപസാദൃശ്യം കൊണ്ട് അത് അജേഷാണെന്ന് പാച്ചല്ലൂർ സ്വദേശിയായ ആട്ടോഡ്രൈവർ കൂടെയുള്ളവരോട് പറയുകയായിരുന്നു.
തുടർന്ന് ഇവർ ആട്ടോയിൽ സജിമോനൊപ്പം വണ്ടിത്തടം ജംഗ്ഷനിലെത്തി. പാപ്പാൻചാണി സ്വദേശിയായ റോബിൻസണിന്റെ സഹായത്തോടെ അജേഷിന് കണ്ടെത്തി ആട്ടോയിൽ കയറ്റി അജേഷിന്റെ വീട്ടിലെത്തിക്കുകയായിരുന്നു . .വീട്ടിൽ തെരച്ചിൽ നടത്തിയിട്ടും മൊബൈലും ബാഗും കണ്ടുകിട്ടാത്തതിൽ പ്രകോപിതരായ പ്രതികൾ കമ്പുകൊണ്ട് അടിക്കുകയും അജേഷിന്റെ ജനനേന്ദ്രിയത്തിലും പിൻഭാഗത്തും വെട്ടുകത്തി ചൂടാക്കി പൊള്ളിക്കുകയും ചെയ്തു. തുടർന്ന് ചൂട്ടും ഉണക്കക്കൊള്ളികളും ശരീരത്തിൽ വച്ച് പെട്രോളൊഴിച്ച് കത്തിച്ചു. സമീപത്തെ വയലിൽ വൈകിട്ടോടെ അവശനിലയിൽ അജേഷിനെ കണ്ടെത്തിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തിരുവല്ലം പൊലീസെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
എത്ര ക്രൂരമായ കൊലപാതകം..എത്ര ക്രൂരമായ കൊലപാതകം..അത് കണ്ടു നിൽക്കാൻ..ആസ്വദിക്കാൻ മനുഷ്യ വേഷം കെട്ടിയ കുറച്ചധികം ആളുകളും
ഉത്തരേന്ത്യയിൽ മാത്രം നമ്മൾ വായിച്ചു വിലപിച്ചുകൊണ്ടിരുന്ന വാർത്തകൾ.നമ്മുടെ നാട്ടിൽ, നമ്മുടെ തൊട്ടടുത്ത് എത്തി നില്കുന്നു.
ഒരു നേരത്തെ വിശപ്പടക്കാൻ ഭക്ഷണം മോഷ്ടിക്കേണ്ടി വന്ന മധുവിന്റെ കൊലപാതകത്തെ തുടർന്ന് പ്രതിഷേധ ങ്ങളും ക്യാമ്പയിനുകളും സംഘടിപ്പിച്ചവരാ ണ് നമ്മൾ. ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ ഘോര ഘോരം പ്രസംഗിക്കുന്നവർ.
എന്നിട്ടും വീണ്ടും ഉത്തരേന്ത്യക് സമാനമായ ആൾക്കൂട്ട വിചാരണയ്ക്കും കൊലപാതകത്തിനും നമ്മൾ സാക്ഷ്യം വഹിച്ചിരിക്കുന്നു. മോഷണക്കുറ്റം ആരോപിച്ച ഒരു യുവാവിനെ അതി ക്രൂരമായി കൊലപ്പെടുത്തിയിരുന്നു.
ബലാത്‌സംഗ കൊലപാതകങ്ങൾ മാത്രമല്ല പ്രതിഷേ ധം അർഹിക്കുന്നവ. നിസ്സഹായരായ മനുഷ്യ ജന്മങ്ങൾ പ്രതികരിക്കാന്പോലുമാകാതെ, ക്രൂര പീഠന ങ്ങൾ ഏറ്റുവാങ്ങി മരിക്കുമ്പോഴും പ്രതിഷേധങ്ങൾ ഉയരുക തന്നെ വേണം. തെറ്റുകൾ ആരോപിച്ച് പരസ്യമായി ആൾകൂട്ടവിചാ രണ നടത്തി നിസ്സഹായരായ മനുഷ്യരെ കൊന്നു കൊലവിളിക്കുമ്പോഴുംനിശ്ശബ്ദരായി നോക്കി നിന്ന ആ സമൂഹത്തോട് എന്താണ് പറയേണ്ടത്. കണ്മുന്നിൽ വെച്ച് ഒരു യുവാവിനെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലു ന്നത് നോക്കി നിന്ന മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറച്ച കപട വര്ഗങ്ങള്.
ഇത് കേരളമാണ്. ഇവിടെ ഇനിയും ഇത്തരം കൊലപാത കങ്ങൾ ആ വർത്തിച്ചുകൂടാ.. പ്രബുദ്ധ കേരളം എന്ന് ഊറ്റംകൊള്ളാൻ അല്പമെങ്കിലും അർഹത നമുക്കുണ്ടാവണമെങ്കിൽ നമ്മൾ പ്രതികരിച്ചെ മതിയാകൂ.. കുറ്റവാളികൾ പണത്തിന്റെ,ആൾബലത്തിന്റെ അഹങ്കാരത്തിൽ നിയമത്തെ മറികടന്നു ഇവിടെ സ്വൈര്യ വിഹാരം നടത്താൻ നിയമം അനുവദിക്കരുത്.
ഇനി ഒരിക്കൽ പോലും പുറം ലോകം കാണാനാവാതെ നരക യാതന അനുഭവിച്ചു തെന്നെ തീരണം ഇത്തരം നരാധമന്മാർ . എങ്കിലേ ഇനിയും മറ്റൊരു ആൾകൂട്ടകൊലപാതകത്തിനു നേരെ കേരളത്തിന്റെ പേര് ചേർത്തുവയ്ക്കപ്പെടാതെയിരിക്കു.
എങ്കിൽ മാത്രമേ പ്രബുദ്ധ ജനത എന്നുംസാസംസ്കാരിക കേരളം എന്നും ഹൃദയത്തിൽ കൈ ചേർത്ത് അഹങ്കരിക്കാൻ നമുക്കു അർഹതയുണ്ടാകൂ
https://www.facebook.com/Malayalivartha

























