ഹര്‍ത്താല്‍: കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറ്; വിവിധയിടങ്ങളില്‍ സംഘര്‍ഷം; നൂറോളം പേർ കസ്റ്റഡിയിൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കല്ലേറുണ്ടായി.
പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ബസുകള്‍ തടയാനെത്തിയ സമരാനുകൂലികള്‍ക്കു നേരെ പൊലീസ് ലാത്തി വീശി. കോഴിക്കോടും ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് േനരെ പൊലീസ് ലാത്തി വീശി. കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ചവരെപൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോടും ആലുവയിലും കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലേറുണ്ടായി.
സംസ്ഥാനത്ത് മൊത്തം 100ല്‍ അധികംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മിക്ക ജില്ലകളിലും കെ.എസ്.ആർ.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
മലപ്പുറം തിരൂരിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കടകള്‍ അടപ്പിക്കാനും, വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്ത് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. മൂന്നാറിലും ആലുവയിലും കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി.
ഇന്നത്തെ ഹർത്താലിന്റെ മറവിൽ അക്രമങ്ങൾ തടയാൻ സംസ്ഥാനത്ത് പൊലീസ് സുരക്ഷ കർശനമാക്കി. സംഘർഷ സാദ്ധ്യതയുള്ള മേഖലകളിൽ ഇന്നലെ വൈകിട്ടോടെ പൊലീസിനെ വിന്യസിച്ചു. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരോടെല്ലാം ഡ്യൂട്ടിക്ക് ഹാജരാകാൻ നിർദേശിച്ചു. അടിയന്തര സാഹചര്യം നേരിടാൻ പൊലീസ് കൺട്രോൾ റൂമുകളിൽ ഫയർഫോഴ്‌സ് സ്‌ട്രൈക്കിംഗ് സംഘത്തെ വിന്യസിച്ചു. പ്രശ്നസാധ്യതയുള്ള മേഖലകളിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരെ നിയോഗിച്ചു.ജില്ലകളിലെ സുരക്ഷ അതത് പൊലീസ് മേധാവിമാർ നേരിട്ട് വിലയിരുത്തും. ഹർത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളോ, വഴിതടയലോ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കാൻ ഡി.ജി.പി അതീവജാഗ്രതാ നിർദേശം നൽകി. റോഡ് തടസപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസ് തുടർച്ചയായി റോന്ത് ചുറ്റും. സഞ്ചാരസ്വാതന്ത്യം തടസപ്പെടാൻ പാടില്ലെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. കടകൾ നിർബന്ധിച്ച് അടപ്പിക്കാനും പാടില്ല. അക്രമത്തിന് നേതൃത്വം നൽകാനിടയുള്ളവരെ കരുതൽ തടങ്കലിൽ വയ്ക്കും. പൊതുസ്ഥലങ്ങളിൽ ഇന്ന് കൂട്ടംകൂടാൻ അനുവദിക്കില്ല.
കൃത്രിമമായി സംഘര്‍ഷം സൃഷ്ടിച്ച് മറ്റുള്ളവരുടെ മുകളില്‍ കെട്ടിെവക്കുക സംഘ്പരിവാറിന്റെ സ്ഥിരം രീതിയാെണന്നും അങ്ങനെ സംഭവിച്ചാല്‍ പൊലീസിനും സര്‍ക്കാറിനുമായിരിക്കും അതിന്‍റെ ഉത്തരവാദിത്തമെന്നും സമര സമിതി നേതാക്കള്‍ ഇന്നലെ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ശബരിമല തീര്‍ഥാടകര്‍ക്ക് ഒരു അസൗകര്യവും ഉണ്ടാകില്ല. റാന്നി താലൂക്കിനെ പൂര്‍ണമായി ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. തദ്ദേശ ഉപതെരഞ്ഞെടുപ്പിനോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ തടസ്സമുണ്ടാകില്ലെന്നും നേതാക്കള്‍ അറിയിച്ചിരുന്നു. ആര്‍.എസ്.എസിനെ ഭയന്ന് സമരം ചെയ്യാന്‍ പാടില്ല എന്ന പൊതുബോധം വളരുന്നത് ശരിയെല്ലന്നും അവര്‍ പറഞ്ഞു.
വെല്‍െഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഷെഫീഖ്, എസ്.ഡി.പി.െഎ സംസ്ഥാന വൈസ് പ്രസിഡന്‍റ് മൂവാറ്റുപുഴ അഷറഫ് മൗലവി, ബി.എസ്.പി സംസ്ഥാന സെക്രട്ടറി മുരളി നാഗ, ഡി.എച്ച്.ആര്‍.എം വര്‍ക്കിങ് പ്രസിഡന്‍റ് സജി കൊല്ലം, സമിതി കണ്‍വീനര്‍ ശ്രീജ നെയ്യാറ്റിന്‍കര, മൈനോരിറ്റി റൈറ്റ്സ് വാച്ചിലെ അഡ്വ. ഷാനവാസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പെങ്കടുത്തു.
പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ലെന്ന്പൊലീസ് അറിയിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചാല്‍ കേസെടുക്കുമെന്നുംസമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും പൊലീസ് നിര്‍ദേശമുണ്ട്. മുന്‍കരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും സംയുക്ത സമര സമിതി നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. എറണാകുളത്ത് നിരവധി നേതാക്കളെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
https://www.facebook.com/Malayalivartha

























