കുട്ടികളെ ലക്‌ഷ്യം വച്ച് ബസിൽ കയറും, തക്കം പാർത്തിരുന്നു മോഷണം; ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ മാല കവര്‍ന്ന രണ്ട് യുവതികള്‍ പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

തമിഴ്നാട് മധുര സ്വദേശികളായ മീനാക്ഷി(20), വിദ്യ(19) എന്നിവരെയാണ് കഴിഞ്ഞ ദിവസം കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.താമരശ്ശേരിയില്‍ നിന്നും കൊടുവള്ളിയിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസ് യാത്രക്കിടെയായിരുന്നു മോഷണം. കിഴക്കോത്ത് പന്നൂര്‍ സ്വദേശിനിയുടെ ഒന്നര വയസ്സുള്ള കുട്ടിയുടെ മുക്കാല്‍ പവന്‍ വരുന്ന മാല യുവതികള്‍ കവര്‍ന്നത്.അതേസമയം, സ്‌റ്റേഷനിലെത്തിച്ച് യുവതികളുടെ പഴയ കേസുകളുടെ ലിസ്റ്റ് എടുത്തപ്പോള്‍ പോലീസിനും അമ്ബരപ്പായി. ഇവര്‍ മാലമോഷണമടക്കം നിരവധി കേസുകളില്‍ പ്രതികളാണെന്നു പോലീസ് പറയുന്നു. ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























