പൗരത്വഭേദഗതി നിയമം: മമ്മൂട്ടിയും മോഹന്‍ലാലും മൗനത്തിന്റെ മാളത്തിലൊളിച്ചതിനെതിരെ പരിഹാസവുമായി തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്

കുട്ടി നായകന്‍മാരില്‍ മിക്കവരും പ്രതികരിച്ചു. അക്കാര്യം പറയണമെന്ന് മിറാജ് ഇസ്മായില്‍ കമന്റിട്ടപ്പോള്‍ , പാവത്തുങ്ങളുടെ ഷാറൂഖും കൃഷ്ണന്‍കുട്ടീം വരെ പ്രതികരിച്ചിട്ടും എന്ന് മജിസ്‌ട്രേട്ട് റിപ്ലേ നല്‍കി. പട്ടാളക്കാരെ എപ്പോഴും പ്രശംസിക്കുന്ന മമ്മൂട്ടിക്കും മോഹന്‍ലാലിനും എതിരെ ഒരു അഭിഭാഷകനും കമന്റിട്ടു, പഴം രാജാവും ബ്‌ളോഗേട്ടനും... അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നവരെ താങ്കള്‍ പലപ്പോഴും മറക്കുന്നു എന്ന് മജിസ്‌ട്രേട്ടിനോട് പറയുമെന്നായിരുന്നു അത്. ഈ സമയത്ത് ജനങ്ങള്‍ ഒന്നിച്ച് നില്‍ക്കണം എന്ന് ആഗ്രഹമുള്ളതുകൊണ്ടാവാം അവര്‍ പരസ്യമായി പ്രതികരണങ്ങള്‍ നടത്താത്തതെന്ന് ഒരു യുവതി കമന്റിട്ടു. ഇത്രയും നാളത്തെ അനുഭവം കൊണ്ട് പൗരത്വ ബില്ലിനെക്കുറിച്ചുള്ള ഇവരുടെ അഭിപ്രായങ്ങള്‍ എന്തായിരിക്കും എന്ന് നമുക്ക് ഊഹിക്കാമല്ലോ.. അവരുടെ പ്രതികരണങ്ങള്‍ വ്യത്യസ്ത മാണെങ്കില്‍ , ഈ രണ്ടുപേരുടെയും ഫാന്‍സ് പട സോഷ്യല്‍ മീഡിയ യില്‍ മൂന്നാം ലോക മഹായുദ്ധം പ്രഖ്യാപിച്ച്, പരമ പ്രധാനമായുള്ള വിഷയത്തില്‍ നിന്ന് മാറി ഇവരെ രണ്ടിനേം തെറി പറയുന്നതിലേക്ക് മാത്രമാകും ശ്രദ്ധയെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
കാരവനുപുറത്ത് മറ്റൊരു ലോകമുണ്ടെന്നോ? ഇല്ല. ഞങ്ങള്‍ വിശ്വസിക്കില്ല എന്ന ചിന്തയാണ് മമ്മൂട്ടിയും മോഹന്‍ലാലിനും ഉള്ളതെന്ന വിമര്‍ശനവുമായി മറ്റൊരാളും രംഗത്തെത്തി. അവര് ഇവിടെ നടക്കുന്നതൊന്നും അറിഞ്ഞ് കാണില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം എന്തെങ്കിലും അഭിപ്രായപ്രകടനം നടത്തിയാല്‍ അതേച്ചൊല്ലി വിമര്‍ശനങ്ങളും വിവാദങ്ങളും ഉണ്ടാകുമെന്ന് കരുതിയാണ് ഇരുവരും മൗനംപാലിക്കുന്നതെന്ന് അറിയുന്നു. നോട്ട് നിരോധനസമയത്ത് രാജസ്ഥാനിലെ സൈനികക്യാമ്പില്‍ 1972 സിനിമയുടെ ചിത്രീകരണത്തിന് പോയ മോഹന്‍ലാല്‍ പിന്തുണച്ച് പോസ്റ്റിട്ടത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ദിവസങ്ങളോളം അദ്ദേഹത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. നോട്ട് നിരോധനം പാക്കിസ്ഥാനില്‍ നിന്നുള്ള കള്ളപ്പണത്തെ അടക്കം നിയന്ത്രിക്കാനാവുമെന്ന് സൈനിക ഓഫീസര്‍മാരില്‍ പലരും ചര്‍ച്ച ചെയ്യുന്നത് കേട്ടു. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്ന് താരം പിന്നീട് വ്യക്തമാക്കിയിരുന്നു. അതിന് ശേഷം കുറേ കാലത്തേക്ക് ബ്‌ളോഗ് എഴുത്തും നിര്‍ത്തിയിരുന്നു.
മമ്മൂട്ടിക്കാകട്ടെ വിവാദങ്ങളോട് തീരെ താല്‍പര്യമില്ല. എല്ലാ വിഷയങ്ങളിലും നിലപാട് ഉണ്ടെങ്കിലും പലപ്പോഴും അത് പരസ്യമായി പ്രകടിപ്പിക്കാറില്ല. കസബ വിവാദത്തില്‍ പാര്‍വതി പ്രതികരിച്ചപ്പോഴും മമ്മൂട്ടി മൗനംപാലിക്കുകയാണുണ്ടായത്. ദുല്‍ഖര്‍ സല്‍മാന്‍ മമ്മൂട്ടിയേക്കാള്‍ നന്നായി അഭിനയിക്കുമെന്ന് സംവിധായകന്‍ രാംഗോപാല്‍ വര്‍മ വിമര്‍ശനം നടത്തിയപ്പോഴും മമ്മൂട്ടി പ്രതികരിച്ചില്ല. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചപ്പോഴും പിന്നീട് അമ്മ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുകേഷും ഗണേഷും അടക്കമുള്ള താരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിച്ചപ്പോഴും വേദിയിലുണ്ടായിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും മൗനംപാലിക്കുകയായിരുന്നു. ആ മൗനം പരത്വഭേദഗതി നിയമത്തിന്റെ കാര്യത്തിലും തുടരുകയാണ്.
https://www.facebook.com/Malayalivartha

























