മത്സ്യബന്ധനത്ത വള്ളത്തില്‍ കപ്പലിടിച്ച് ആറ് മത്സൃത്തൊഴിലാളികള്‍ക്ക് പരിക്ക്

മത്സ്യബന്ധനത്ത വള്ളത്തില്‍ കപ്പലിടിച്ച് പരിക്കേറ്റ ആറ് മത്സൃത്തൊഴിലാളികള്‍ക്ക് പരിക്ക്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂന്തുറ സ്വദേശികളായ സഹായ രാജു ( 52), സഹായം (48), റെയ്മണ്ട് (42), ജയിംസ് (56), സുബിന്‍ (38), രഞ്ജു (27) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് സംഭവം. പൂന്തുറയില്‍ നിന്നും ഏതാണ്ട് 16 കിലോമീറ്റര്‍ ഉള്‍ക്കടലിലാന്ന് അപകടം നടന്നത്. കപ്പലുമായുള്ള കൂട്ടിയിടിയില്‍ വള്ളം രണ്ടായി മുറിഞ്ഞെന്ന് പരിക്കേറ്റവരെ ആശുപത്രിയിഘത്തിച്ചവര്‍ പറഞ്ഞു. ആറു പേര്‍ക്കും പുറമേ മുറിവുകളൊന്നുമില്ലെങ്കിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചതവുകളുണ്ട്. ഇവരെ രണ്ടാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു.
അപകടം നടന്നിട്ടും കപ്പല്‍ നിര്‍ത്താതെ പോകുകയായിരുന്നു. കടലില്‍ ചൂണ്ടയിട്ടു കൊണ്ടിരുന്ന മറ്റൊരു വള്ളത്തിലെ തൊഴിലാളികളാണ് ആറു പേരെയും കരയ്‌ക്കെത്തിച്ചതെന്ന് ഇവര്‍ക്കൊപ്പം ആശുപത്രിയിലെത്തിയവര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് ഏഴിന് മത്സബന്ധ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് പേര്‍ മരിച്ചിരുന്നു. കപ്പല്‍ നിര്‍ത്താതെ പോയത് വിവാദമായിരുന്നു. കൊച്ചി മുനമ്പത്തു നിന്ന് മീന്‍പിടുത്തത്തിന് പോയ ബോട്ടിലാണ ഇന്ത്യന്‍ ചരക്ക് കപ്പലായ എം.വി ദേശ് ശക്തി ഇടിച്ചത്. മരിച്ച മൂന്നുപേരും തമിഴ്‌നാട് രാമന്‍തുറ സ്വദേശികളായിരുന്നു. യുഗനാഥന്‍(45) മണക്കുടി (50 ), യാക്കൂബ്(57) എന്നവരാണ് മരിച്ചത്. കാണാതായവരും തമിഴ്‌നാട് രാമന്‍തുറ സ്വദേശികളാണ്. രണ്ടുപേരെ ഗുരുതരമായ പരുക്കുകളോടെ രക്ഷപെടുത്തിയിരുന്നു.
28 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍പ്പെട്ട ഓഷ്യാന ബോട്ടില്‍ 14 മല്‍സ്യ തൊഴിലാളികളുണ്ടായിരുന്നു. മുനമ്പം സ്വദേശിയുടെ ബോട്ട് കടലില്‍ നങ്കൂരമിട്ട ശേഷം തൊഴിലാഴികള്‍ വിശ്രമിക്കുമ്പോഴായിരുന്നു അപകടം നടന്നത്. കഴിഞ്ഞ വര്‍ഷം മെയില്‍ കൊല്ലത്തും സമാനമായ സംഭവം നടന്നിരുന്നു. നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ആരോഗ്യ അണ്യ ബോട്ടില്‍ കപ്പലിടിക്കുകയായിരുന്നു. നേവി പിന്നീട് ഈ കപ്പല്‍ തിരിച്ചറിഞ്ഞു. രാത്രി 12.15ന് അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ് സംഭവം നടന്നത്. അപകടത്തില്‍ പെട്ട തൊഴിലാളികളെ രക്ഷപെടുത്തിയിരുന്നു. എന്നാല്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. അപകടത്തിന് ശേഷം കപ്പല്‍ നിര്‍ത്താതെ പോകുകയായിരുന്നു.
https://www.facebook.com/Malayalivartha

























