Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

പൗരത്വ ഭേദഗതി നിയമത്തിനും പരത്വ രജിസ്റ്ററിനും എതിരെ എസ്.ഡി.പി.ഐയും മറ്റ് ചില സംഘടനകളും നടത്തുന്ന ഹര്‍ത്താല്‍ അക്രമത്തിലേക്ക്...

17 DECEMBER 2019 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

പൗരത്വ  ഭേദഗതി നിയമത്തിനും പൗരത്വ  രജിസ്റ്ററിനും എതിരെ എസ്.ഡി.പി.ഐയും മറ്റ് ചില സംഘടനകളും നടത്തുന്ന ഹര്‍ത്താല്‍ അക്രമത്തിലേക്ക്... നീങ്ങുന്നതിന്റെ സൂചനകള്‍ ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ ലഭിക്കുന്നു. സമാധാനപരമായി ഹര്‍ത്താല്‍ നടത്തുമെന്ന് നേതാക്കള്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചെങ്കിലും അനുകൂലികള്‍ അത് മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് പലയിടങ്ങളിലും നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തിയ താക്കോല്‍ ഊരിക്കൊണ്ടു പോയി. തൊടുപുഴയ്ക്ക് പോകേണ്ട സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ താക്കോലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ഊരിക്കൊണ്ട് പോയത്. വിവിധയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടയുകയും ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു.

അക്രമസംഭവങ്ങളില്‍പ്പെട്ട 233 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. എറണാകുളത്ത് 55 ഉം തൃശൂര്‍ 51ഉം ഇടുക്കി 35ഉം പാലക്കാട് 21ഉം കണ്ണൂര്‍ 13 ഉം കോട്ടയം 12 ഉം വയനാട് എട്ട് പേരെയും അറസ്റ്റ് ചെയ്തു. കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ടു പേരെ കോഴിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം മൂന്നാര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ മിന്നല്‍ ബസിനു നേരെ കല്ലെറിഞ്ഞു. മട്ടന്നൂരിലും ആലപ്പുഴയിലും ഹര്‍ത്താല്‍ അനുകൂലികള്‍ ബസ് തടഞ്ഞു. നിര്‍ബന്ധിപ്പിച്ച് കട അടപ്പിക്കാന്‍ ശ്രമിച്ച രണ്ട് പേരെ പാലക്കാട്ട് അറസ്റ്റ് ചെയ്തു. ശബരിമല തീര്‍ഥാടനം കണക്കിലെടുത്ത് പത്തനംതിട്ട റാന്നി താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പു നടക്കുന്ന തദ്ദേശവാര്‍ഡുകളെയും ഒഴിവാക്കി. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങളെയും പൊതുപരീക്ഷകളെയും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ആദ്യ മണിക്കൂറുകള്‍ സമാധാനപരമായിരുന്നെങ്കിലും ഉച്ചയോടെയാണ് ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഉണ്ടായത്.

പൊതുസമൂഹത്തിന്റെ പിന്തുണ ഹര്‍ത്താലിന് ഇല്ലാതാവുകയും ജനജീവിതം സ്തംഭിക്കാതിരിക്കുകയും ചെയ്തതോടെ ഹര്‍ത്താല്‍ പരാജയമാണെന്ന തോന്നല്‍ അനുകൂലികള്‍ക്കുണ്ടായി. അതാണ് ഒറ്റപ്പെട്ട അക്രമങ്ങള്‍ക്ക് തുന്നിഞ്ഞതെന്ന് അറിയുന്നു. പ്രക്ഷോഭങ്ങളുടെ ഭാഗമായി സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഹൈക്കോടതി നിര്‍ദേശത്തിനു വിരുദ്ധമായാണെന്നും പിന്‍വലിക്കണമെന്നും നേരത്തെ സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ അതിന് വഴങ്ങാതിരുന്നതോടെ യാതൊരു വിധ അക്രമങ്ങളും അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഭൂരിപക്ഷം മുസ്്‌ലിം സംഘടനകളും മുസ്്‌ലിംലീഗും ഹര്‍ത്താലിന് പിന്തുണ നല്‍കാത്തതോടെയാണ് അനുകൂലികള്‍ വെട്ടിലായത്.

കഴിഞ്ഞ ജനുവരി ഏഴിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴു ദിവസത്തെ നോട്ടീസ് ആവശ്യമാണ്. ഈ നിര്‍ദ്ദേശം പാലിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം നിയമവിധേയമല്ല. അതുകൊണ്ട് ഹര്‍ത്താല്‍ ദിവസം പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കാന്‍ പൊതുജനങ്ങളെ അനുവദിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, കോടതികള്‍, കെ.എസ്.ഇ.ബി , കെ.എസ്.ആര്‍.ടി.സി മുതലായ സ്ഥാപനങ്ങള്‍, പൊതുഗതാഗത വാഹനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കുന്നുണ്ട്. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും സഞ്ചരിക്കുന്നതിന് പോലീസ് സംരക്ഷണം നല്‍കുന്നുണ്ട്. സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ മോശമല്ലാത്ത ഹാജര്‍നിലയുണ്ട്. ഇതൊക്കെ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് തിരിച്ചടിയായി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (6 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (7 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (7 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (7 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (7 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (7 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (7 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (7 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (7 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (7 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (7 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (7 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (8 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (8 hours ago)

Malayali Vartha Recommends