സെക്രട്ടറിയാക്കാന്‍ പിണറായി നിര്‍ദ്ദേശിച്ചത് ഇപി ജയരാജനെ, എല്ലാം തകര്‍ത്തത് കേന്ദ്ര നേതാക്കള്‍, കോടിയേരിയെ സെക്രട്ടറിയാക്കുന്നത് കണ്ണൂര്‍ ലോബി എതിര്‍ത്തു

കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ പിണറായി വിജയനും പിബി നേതാക്കളും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉണ്ടായതായി സൂചന. സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി നിര്‍ദ്ദേശിച്ചത് കേന്ദ്ര കമ്മിറ്റി അംഗമായ ഇപി ജയരാജനെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിബി നേതാക്കള്‍ പിണറായിയുടെ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തു. ഇപ്പോഴത്ത സാഹചര്യത്തില്‍ ഇ.പി. ജയരാജനേക്കാള്‍ നല്ലത് കോടിയേരിയാണെന്ന് കേന്ദ്ര നേതാക്കള്‍ നിലപാടെടുത്തു. എന്നാല്‍ പിണറായി വിജയന്‍ ആദ്യം ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് തന്റെ തീരുമാനം പറയാമെന്ന് പറഞ്ഞ് പിണറായി യോഗം അവസാനിപ്പിക്കുകയായിരുന്നു.
ഇതിന് ശേഷം കൂടിയ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പിണറായിയുടെ തീരുമാനത്തെ മറികടന്ന് കേന്ദ്രനേതാക്കള്‍ കോടിയേരിയെ സെക്രട്ടറിയാക്കി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായെങ്കിലും കേന്ദ്രനേതാക്കള്‍ ശക്തമായി നിലപാടെടുത്തു. ഇതോടെ കോടിയേരി പാര്‍ട്ടി സെക്രട്ടറിയായി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയുമായി അകന്നു കഴിയുന്നതാണ് കോടിയേരിയെ സെക്രട്ടറിയാക്കുന്നത് എതിര്‍ക്കാന്‍ കാരണമായത്. തെക്കന്‍ ജില്ലാ പാര്‍ട്ടി സമ്മേളനങ്ങളുടെ ചുമതല കോടിയേരിക്കായിരുന്നു. ഇത് കണ്ണൂര്‍ ലോബിയുമായുളള അനിഷ്ടം മൂലമാണെന്നും സൂചനയുണ്ടായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി കണ്ണൂരിലെ പാര്‍ട്ടി പരിപാടികളിലൊന്നും കോടിയേരിയെ ക്ഷണിക്കാറില്ല. വിഎസുമായി നല്ല അടുപ്പം സൂക്ഷിക്കുന്നതും കോടിയേരിയെ കണ്ണൂര്‍ ലോബിയുടെ കണ്ണിലെ കരടാക്കി മാറ്റി. സംസ്ഥാന സമ്മേളനത്തില്‍ വിഎസിന് വേണ്ടി കോടിയേരി നിലകൊണ്ടതും പിണറായി അടക്കമുള്ള നേതാക്കളുടെ എതിര്‍പ്പിന് കാരണമായി. കോടിയേരിയുടെ നിര്‍ബന്ധത്തിന്റെ ഫലമായാണ് വിഎസിനുവേണ്ടി സംസ്ഥാന കമ്മിറ്റിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടത്. ഇത് വിഎസിന് തന്നെയെന്ന് കോടിയേരി പറയാതെ പറയുകയും ചെയ്തു.
കേരളത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ തന്നെയാകും സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും സൂചനയുണ്ട്.. സെക്രട്ടറിപദമൊഴിഞ്ഞ പിണറായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുന്നതു തികച്ചും സ്വാഭാവികമാണെന്നു പാര്‍ട്ടി ദേശീയനേതൃത്വം വ്യക്തമാക്കി. എന്നാല്‍, വി.എസ്. അച്യുതാനന്ദന്‍ സ്വയം പ്രതിപക്ഷ നേതൃസ്ഥാനമൊഴിഞ്ഞാലും ഇല്ലെങ്കിലും ഉപതിരഞ്ഞെടുപ്പിലൂടെ ഇപ്പോഴത്തെ നിയമസഭയില്‍ പിണറായിക്ക് ഇടമൊരുക്കാന്‍ പാര്‍ട്ടിക്ക് ഉദ്ദേശ്യമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha