ഹെലികോപ്റ്റര്‍ വാങ്ങാന്‍ നിസാം പദ്ധതിയിട്ടിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ്

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി മുഹമ്മദ് നിസാം തന്റെ യാത്രയ്ക്കായി ഹെലികോപ്റ്റര്‍ വാങ്ങാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഹോലികോപ്റ്റര്‍ വാങ്ങുന്നതിനെക്കുറിച്ച് പലരോടും നിസാം അന്വേഷിച്ചിരുന്നു. ഇതിനായി 16 കോടി രൂപ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ചന്ദ്രബോസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്.
റോക്കറ്റിന്റെ വേഗത്തില്‍ സമ്പത്ത് കുന്നുകൂട്ടിയ നിസാമിന്റെ സ്വപ്നം സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ വാങ്ങുകയെന്നതായിരുന്നു. മാസങ്ങള്‍ക്കു മുമ്പുതന്നെ ഹെലികോപ്റ്റര്‍ സ്വന്തമാക്കാനുള്ള ശ്രമം ഇയാള്‍ തുടങ്ങിയതായിരുന്നു. ഇതിനുള്ള പണം സമാഹരിക്കാനായി കുറച്ചു ഭൂമി വില്‍ക്കാനും ശ്രമിച്ചിരുന്നു. ഇതിനായി പലരെയും സമീപിക്കുകയും ചെയ്തു. അപ്പോഴാണ് പോലീസിന്റെ പിടിവീണത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് നിസാം ഹെലികോപ്റ്റര്‍ വാങ്ങാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട് കൊടുത്തത്. നിസാമിനും ഭാര്യയ്ക്കും ബിനാമികളുടേയും പേരില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഉള്ളതായും എന്‍ഫോഴ്‌സ്‌മെന്റ് ആധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പോലീസ് കസ്റ്റഡിയിലായതിനാല്‍ ഇവര്‍ക്ക് നിസാമിനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
എഴുപത് കോടി രൂപയുടെ വിലയുള്ള ആഢംബരക്കാറുകള്‍, കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍, പൊളിഞ്ഞ് പാളിഷാവാറായ ബീഡിക്കമ്പനിയുടെ പാര്‍ട്‌നര്‍ക്ക് എങ്ങനെ ഇത്രയും സ്വത്തുക്കളുണ്ടായി. ഇതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ്.
2006നു ശേഷമാണ് നിസാമിന് ഈ വളര്‍ച്ചയുണ്ടായത്. തൃശൂര്‍ സിറ്റി സെന്ററില്‍ നിസാം ഒരു കട സ്വന്തമാക്കുന്നത് 1998ല്‍ ആണ്. കിങ്‌സ് കാഷ്വല്‍സ് എന്നായിരുന്നു ഇതിന്റെ പേര്. അതുവരെ നിസാമിന് കിങ്‌സ് ബീഡി പാര്‍ട്ണര്‍ എന്ന മേല്‍വിലാസം മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് 2001ല്‍ ഫെയിസ് ഓഫ് എന്ന മറ്റൊരു കടകൂടി സ്വന്തമാക്കി. പൂര്‍ണ്ണസമയം ഈ കടകളുമായി ബന്ധപ്പെട്ടു കഴിഞ്ഞിരുന്ന ഇയാള്‍ 2006 ലാണ് മറ്റു ബിസിനസ്സുകളിലേക്ക് തിരിയുന്നത്. വാഹനക്കച്ചവടവും, റിയലെസ്‌റ്റേറ്റുമായി നിസാം തടിച്ച് കൊഴിത്തു. ഇതോടെ വരവിന്റെ സ്വഭാവം മാറി. തൃശ്ശൂര്‍ നഗരത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ നിസാമിന്റെതാണ് ഇന്ന്. എം.ജി. റോഡില്‍ നിസാമിന്റെ ഔദ്യോഗിക ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് പുറമേയാണിവ. പൊലീസിന്റെ സഹായത്തോടെ ഈ ആസ്തികളുടെ നിജസ്ഥിതി കണ്ടെത്താനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ശ്രമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha