ആറ്റുകാല്‍ പൊങ്കാലയ്ക്കായി തലസ്ഥാനം ഒരുങ്ങി

ആറ്റുകാല്‍ പൊങ്കാലയ്ക്കായി തലസ്ഥാനം ഒരുങ്ങിത്തുടങ്ങി. മാര്‍ച്ച് അഞ്ചിനാണ് പൊങ്കാല. തോറ്റംപാട്ടു പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്ര തന്ത്രി ചോന്നാസ് ദിനേശന്‍ തമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് കാപ്പുകെട്ട് നടന്നത്. തോറ്റം പാട്ടിലൂടെ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥപറയുന്നതനുസരിച്ചാണ് ഓരോ ദിവസത്തെയും ചടങ്ങുകള്‍ നടക്കുക.
ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം മഞ്ജു വാര്യര്‍ നിര്‍വഹിക്കും. ചടങ്ങില്‍വച്ച് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന് ആറ്റുകാല്‍ അംബാ പുരസ്‌ക്കാരം സമര്‍പ്പിക്കും. ഒമ്പതാം ദിവസമാണ് ആറ്റുകാല്‍ പൊങ്കാല. ക്ഷേത്രത്തിന് മുന്‍വശത്തെ പച്ചപ്പന്തലില്‍ പാണ്ഡ്യരാജാവിന്റെ വധം തോറ്റംപാട്ടിലൂടെ പാടിക്കഴിഞ്ഞാണ് പൊങ്കാലയ്ക്ക് തുടക്കമാവുന്നത്. ശ്രീ കോവിലില്‍നിന്ന് ക്ഷേത്രതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി ദീപംപകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറും.
മേല്‍ശാന്തി കണ്ണന്‍ പോറ്റി ക്ഷേത്ര തിടപ്പള്ളിയിലെ പണ്ടാരഅടുപ്പില്‍ തീപകരും. തുടര്‍ന്ന് സഹമേല്‍ശാന്തി ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാരഅടുപ്പിലും തീ പകരുന്നതോടെ ചെണ്ടമേളവും വായ്ക്കുരവകളും മുഴങ്ങും. ഇതോടെ ക്ഷേത്രത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരുക്കിയിട്ടുള്ള പണ്ടാരഅടുപ്പുകളിലേക്ക് തീ പടരും. വൈകീട്ട് ക്ഷേത്രത്തില്‍ നിന്ന് നിയോഗിച്ചിട്ടുള്ള നൂറുകണക്കിന് പൂജാരിമാര്‍ തീര്‍ത്ഥം തളിച്ച് പൊങ്കാല നിവേദിക്കും. വിമാനത്തില്‍ പുഷ്പവൃഷ്ടിയും നടക്കും.
വര്‍ഷം തോറും ലക്ഷക്കണക്കിന് സ്ത്രീകളാണ് പൊങ്കാലയിടാനായി തലസ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ വര്‍ഷം 13 ലക്ഷത്തോളം സ്ത്രീകള്‍ തലസ്ഥാനത്ത് പൊങ്കാലയിടാനായി എത്തിയതായാണ് കണക്ക്. ഇത്തവണയും ഇത് വര്‍ദ്ധിക്കുമെന്ന് അധികൃതര്‍ പറയുന്നു. പൊങ്കാലയ്ക്കായി ശക്തമായ സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. പൊങ്കാലയുടെ നടത്തിപ്പിനായി ജില്ലാഭരണകൂടം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha