സംസ്ഥാനത്തെ ഐ.പി.എസ് ഉദ്യോഗസ്ഥരെ കൊണ്ട് സര്‍ക്കാര്‍ നയങ്ങളും തീരുമാനങ്ങളും നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ലെന്ന് വ്യാപക ആക്ഷേപം

സംസ്ഥാനത്തെ ഐ.പി.എസ് ഉദ്യോഗസ്ഥരെ കൊണ്ട് സര്‍ക്കാര്‍ നയങ്ങളും തീരുമാനങ്ങളും നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ലെന്ന് വ്യാപക ആക്ഷേപം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം ആദ്യം ചൂണ്ടിക്കാണിച്ചതെങ്കിലും എല്‍.ഡി.എഫിലെ പ്രധാന കക്ഷിയായ സി.പി.ഐയും ഇതേ കാര്യം വളഞ്ഞവഴിയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. യു.എ.പി.എ കരിനിയമമാണെന്നും അത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സമരം നടത്തിയ ഇടത് മുന്നണി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അതേ നിയമം ഉപയോഗിച്ച് സ്വന്തം പ്രവര്‍ത്തകരെ അകത്താക്കിയിരിക്കുകയാണ്. കേരളാ പൊലീസില്‍ നിന്ന് എന്‍.ഐ.എ കേസ് ഏറ്റെടുത്തതോടെ പിടിയിലായ സി.പി.എം പ്രവര്‍ത്തകരായിരുന്ന അലനും താഹയും ഇനി വെളിച്ചംകാണുന്നത് എന്നായിരിക്കുമെന്നതില്‍ വ്യക്തതയില്ല.
യു.എ.പി.എ ചുമത്തിയപ്പോള്‍ കേസിന്റെ വിചാരണ ഘട്ടത്തില്‍ അതൊഴിവാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല എന്‍.ഐ.എ കേസ് ഏറ്റെടുക്കുകയും ചെയ്തു. അതോടെ നോക്കുകുത്തിയായി മാറിയിരിക്കുകയാണ് സര്‍ക്കാരെന്ന വിമര്‍ശനം ഇടത് മുന്നണിയിലടക്കം ശക്തമാണ്. പല ഐ.പി.എസ് ഉദ്യോഗസ്ഥരും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണമാണ് പ്രവര്‍ത്തിക്കുന്നെന്ന ആക്ഷേപം ശക്തമാണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും അറസ്റ്റ് ചെയ്തപ്പോള്‍ യു.എ.പി.എ ചുമത്താനുള്ള നീക്കം സി.പി.എം എതിര്‍ത്തിരുന്നു. എന്നാല്‍ ഐ.ജി എത്തി കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം യു.എ.പി.എ നിലനില്‍ക്കും എന്ന് ആവര്‍ത്തിക്കുകയാണുണ്ടായത്. അതായത് സര്‍ക്കാരോ, പാര്‍ട്ടിയോ പറഞ്ഞാലും പൊലീസ് അനുസരിക്കില്ലെന്ന വ്യക്തമായ സൂചന.
പൊലീസിനെ നിയന്ത്രിക്കണമെന്ന ആവശ്യം സി.പി.ഐ പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. വരാപ്പുഴ ശ്രീജിത്തിന്റെയും തൃശൂരിലെ വിനായകന്റെയും ഇടുക്കിയിലെ രാജ്കുമാറിന്റെയും പൊലീസ് കസ്റ്റഡി മരണം നടന്നപ്പോഴെല്ലാം ഭരണ,പ്രതിപക്ഷ ഭേദമന്യേ വിമര്‍ശനം ഉണ്ടായിട്ടുണ്ട്. പൊലീസിനെ നിയന്ത്രിക്കാനാകാത്ത ആഭ്യന്തരവകുപ്പ് അവസാനം കസ്റ്റഡി മരണങ്ങള്‍ സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിട്ട് തലയൂരി. കേന്ദ്രഏജന്‍സിക്ക് അന്വേഷണ ചുമതല നല്‍കിയതില്‍ പൊലീസില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കൊച്ചിയില്‍ സി.പി.ഐ എം.എല്‍.എ എല്‍ദോസ് എബ്രഹാമിനെയും ജില്ലാ സെക്രട്ടറി രാജുവിനെയും പൊലീസ് ക്രൂരമായി തല്ലിച്ചതച്ചതില്‍ വ്യാപകപ്രതിഷേധമാണ് ഉയര്‍ന്നത്. അന്നും പൊലീസിനെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി എ.കെ ബാലനും സ്വീകരിച്ചത്.
അതിന് പിന്നാലെയാണ് യു.എ.പി.എ, പൗരത്വ ഭേദഗതി നിയമ വിഷയങ്ങളും ചര്‍ച്ചയാകുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവരെ പൊലീസ് ആക്രമിച്ചു എന്ന കോണ്‍ഗ്രസിന്റെ ആരോപണം രാഷ്ട്രീയമായി മുന്നണിക്ക് തിരിച്ചടിയാകുമെന്നും പൊലീസിനെ നിലയ്ക്ക് നിര്‍ത്തണമെന്നും ഇടത് മുന്നണിയിലെ പല നേതാക്കളും ആവശ്യപ്പെടുന്നു. ക്രമസമാധാനപാലനത്തിന്റെ ഭാഗമായാണ് പൊലീസ് കോണ്‍ഗ്രസ് നേതാക്കളെ അടക്കം അറസ്റ്റ് ചെയ്തതെന്നാണ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ വിശദീകരണം. പാലക്കാട് മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്ന ആരോപണം സര്‍ക്കാരിന് വലിയ നാണക്കേടാണ് പൊതുസമൂഹത്തില്‍ ഉണ്ടാക്കിയത്. പാലക്കാട്ട് രണ്ട് സഹോദരിമാരെ കൊന്ന ശേഷം കെട്ടിതൂക്കിയ കേസ് പൊലീസ് അട്ടിമറിച്ചതിനാല്‍ കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. അങ്ങനെ മൊത്തത്തില്‍ പൊലീസ് സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കൈപ്പിടിയില്‍ പല പൊലീസ് ഉദ്യോഗസ്ഥരും നില്‍ക്കുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. താമസിക്കാതെ ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്.
https://www.facebook.com/Malayalivartha























