യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

യു.പി.ഐ. ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള നീക്കത്തില്‍ കേന്ദ്രസര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും (ആര്‍.ബി.ഐ.) നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോടും (എന്‍.പി.സി.ഐ.) സുപ്രീം കോടതി വിശദീകരണം തേടി. യു.പി.ഐ. ഇടപാടുകളില്‍ മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍.) ഈടാക്കാനുള്ള തീരുമാനത്തിന്റെ നിയമസാധുതയാണ് കോടതി ആരാഞ്ഞത്. അതേസമയം, എം.ഡി.ആര്‍. ഈടാക്കാനുള്ള തീരുമാനത്തിന്മേല്‍ കോടതി തല്‍ക്കാലം സ്‌റ്റേ അനുവദിച്ചിട്ടില്ല.
രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകള്‍ക്ക് പ്രത്യേക നിരക്ക് ഈടാക്കാനുള്ള തീരുമാനത്തിന്റെ നിയമപരമായ അടിസ്ഥാനം എന്താണെന്നാണ് സുപ്രീം കോടതി കേന്ദ്രത്തോടും ആര്‍.ബി.ഐയോടും എന്‍.പി.സി.ഐയോടും വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. ഈ നിരക്കില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ആനുകൂല്യം ആര്‍ക്കാണ് ലഭിക്കുകയെന്നും, ഇത് എങ്ങനെയാണ് വിതരണം ചെയ്യുകയെന്നും കോടതി ചോദിച്ചു. എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച കോടതി, അത് ലഭിച്ച ശേഷമായിരിക്കും ഹര്‍ജി വീണ്ടും പരിഗണിക്കുകയെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha























