പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിൽ തനിക്ക് പൊതുവെ താൽപര്യമില്ലെന്നും, എന്നാൽ നുണകൾ മാത്രം പറയുന്ന രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ അതല്ല നിലപാടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
2014-ൽ ജനരോഷത്തെ തുടർന്ന് അധികാരത്തിൽ നിന്ന് പുറത്തായതിന് ശേഷം രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം നുണകളിലും അധിക്ഷേപങ്ങളിലും വിഭജനത്തിലും അധിഷ്ഠിതമാണ്. രാജ്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും നിരന്തരം അപകീർത്തിപ്പെടുത്തുന്ന പ്രചാരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതിയെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം തന്നെ വഞ്ചനയും വ്യാജപ്രചാരണവുമാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. അതുകൊണ്ടാണ് രാഹുലിനെ ‘ഫ്രോഡ്’ എന്ന് വിശേഷിപ്പിക്കാൻ തനിക്ക് മടിയില്ലാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























