ബോളിവുഡ് നടി രാകുലുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളില്‍ റെയ്ഡ്

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ബോളിവുഡ് തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീത് സിംഗുമായി ബന്ധപ്പെട്ട് നിരവധി കേന്ദ്രങ്ങളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്. രാകുലിന്റെ ഭര്‍തൃ പിതാവും സിനിമാ നിര്‍മാതാവുമായ വാഷു ഭഗ്‌നാനി, മുംബയിലെ പനോരമ സ്റ്റുഡിയോസ് എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.
ഫണ്ട് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സിനിമാ നിര്‍മാണത്തിന്റെ മറവില്‍ വിദേശത്തേയ്ക്ക് പണം കടത്തുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
കഴിഞ്ഞവര്‍ഷം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് രാകുലിന്റെ സഹോദരന്‍ അമന്‍ പ്രീത് സിംഗിനായി മുംബയ് പൊലീസ് അന്വേഷണം നടത്തിയിരുന്നു. 2025 ഡിസംബര്‍ 19ന് 'ഈഗിള്‍' ഫോഴ്‌സും വെസ്റ്റ് സോണ്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് വില്‍പന നടത്തിയെന്നാരോപിച്ച് രണ്ട് വ്യവസായികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് 43 ഗ്രാം കൊക്കെയ്‌നും 11.5 ഗ്രാം എംഡിഎംഎയും പിടിച്ചെടുക്കുകയും ചെയ്തു. ഈ രണ്ട് വില്‍പനക്കാരില്‍ നിന്ന് അമന്‍ അഞ്ച് തവണ മയക്കുമരുന്ന് വാങ്ങിയിട്ടുണ്ടെന്ന് സംശയിച്ചായിരുന്നു അന്വേഷണം നടന്നത്.
https://www.facebook.com/Malayalivartha























