തിരുവനന്തപുരം പേട്ടയില്‍ റെയില്‍വേ ട്രാക്കിന് സമീപം തീപിടിത്തം

തിരുവനന്തപുരം പേട്ടയില്‍ വന്ദേഭാരത് കടന്നുപോകേണ്ട റെയില്‍വേ ട്രാക്കിന് സമീപം തീപിടിത്തം. പേട്ട ബാലനഗറിന് സമീപമാണ് തീപിടിച്ചത്. അഗ്‌നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ട്രാക്കിന് സമീപം നടന്നുപോയ ആരോ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാകാം തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
റെയില്‍ ട്രാക്കിന്റെ സമീപം 200 മീറ്ററോളം തീപിടിച്ചെന്നാണ് വിവരം. തീപിടിത്തത്തെ തുടര്‍ന്ന് ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. അല്‍പസമയത്തിനകം വന്ദേഭാരത് ട്രെയിന്‍ കടന്നുപോകേണ്ട ട്രാക്കിന് സമീപമാണ് തീപിടിച്ചത്.
https://www.facebook.com/Malayalivartha

























