ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതില്‍ അടര്‍ന്ന് തലയില്‍ വീണ് ബാലന് ഗുരുതര പരുക്ക്

സ്‌കൂട്ടറില്‍ ബന്ധുക്കളോടൊപ്പം സഞ്ചരിക്കയായിരുന്ന 12-കാരന്റെ തലയിലേക്ക് സ്വകാര്യ ബസിന്റെ വാതില്‍ തെറിച്ചു വീണ് ഗുരുതര പരുക്ക്. കാക്കനാട് തുതിയുര്‍ കണ്ണിച്ചിറ വീട്ടില്‍ പ്രകാശന്റെ മകന്‍ ആകാശ് പ്രകാശിനാണ് തലയ്ക്കു പരുക്കേറ്റത്. തിങ്കള്‍ രാവിലെ 11-ന് തൃക്കാക്കര നഗരസഭാ കാര്യാലയത്തിനു സമീപമാണ് സംഭവം.
മുന്നില്‍ പോയ ബസിന്റെ ഡ്രൈവറുടെ കാബിന്റെ വാതിലാണ് അടര്‍ന്ന് ആകാശിന്റെ തലയില്‍ പതിച്ചത്. ബന്ധുക്കളുടെ നടുവിലാണ് ആകാശ് ഇരുന്നിരുന്നത്. കൂടെയുണ്ടായിരുന്നവര്‍ക്ക് പരുക്കുകളില്ല.
ഗുരുതരമായി പരുക്കേറ്റ ആകാശിനെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നിലവില്‍ വെന്റിലേറ്ററിലാണ് ആകാശ്.
ബസ് പിടിച്ചെടുത്ത തൃക്കാക്കര പൊലീസ് ബസുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെ ബസ് ഓടിച്ചതിന് എടുത്ത കേസ് മോട്ടര്‍ വാഹന വകുപ്പിനു കൈമാറും. പരിശോധനയ്ക്കു ശേഷം ബസിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























