അവതാരക ജാഗി ജോണിന്‍റെ മരണകാരണം തലയ്ക്ക് പിന്നിലേറ്റ ആഴത്തിലുള്ള പരിക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പിന്നിലേയ്ക്ക് തലയടിച്ച് വീണാലോ, ശക്തിയായി പിടിച്ചു തള്ളിയിലോ ഉണ്ടാകുന്ന പരിക്കാണിതെന്നും ഡോക്ടർമാർ

അവതാരക ജാഗി ജോണിന്‍റെ മരണകാരണം തലയ്ക്ക് പിന്നിലേറ്റ ആഴത്തിലുള്ള പരിക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പിന്നിലേയ്ക്ക് തലയടിച്ച് വീണാലോ, ശക്തിയായി പിടിച്ചു തള്ളിയിലോ ഉണ്ടാകുന്ന പരിക്കാണിതെന്നും ഡോക്ടർമാർ പറഞ്ഞു. ഇന്നലെയാണ് തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടില്‍ അവതാരികയും ഗായികയുമായ ജാഗി ജോണിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒപ്പമുണ്ടായിരുന്ന വയോധികയായ മാതാവ് പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാക്കുകയായിരുന്നു പൊലീസ്. കവടിയാറിനു സമീപം കുറവൻകോണം ഹിൽഗാർഡനിലെ വീട്ടിലാണ് അമ്മയ്ക്കൊപ്പം ജാഗി കഴിഞ്ഞിരുന്നത്
ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാകണം മരണം നടന്നത് എന്നാണു സൂചന. ജാഗിയെ ഫോണിൽ കിട്ടുന്നില്ലെന്നു കൊച്ചിയിലെ സുഹൃത്ത് അറിയിച്ചതിനെ തുടർന്ന് ഇവരുടെ കുടുംബസുഹൃത്തായ ഡോക്ടർ ഇന്നലെ വൈകിട്ട് ഇവിടെ എത്തിയിരുന്നു. വീട് അകത്തു നിന്നു പൂട്ടിയിരുന്നു. തുടർന്നു പേരൂർക്കട പൊലീസിൽ വിവരമറിയിക്കുകയായിരുന്നു
ഫോറൻസിക് വിദഗ്ധരും ഫ്ലാറ്റിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ജാഗിക്കൊപ്പം അമ്മ മാത്രമാണ് താമസിച്ചിരുന്നത്. ഫാറ്റില്‍ ആരുമായും ജാഗിക്ക് അടുപ്പം ഉണ്ടായിരുന്നില്ല. പൊലീസ് എത്തി ജനലിലൂടെ നോക്കിയപ്പോഴാണു ജാഗി അടുക്കളയിൽ നിലത്തു കിടക്കുന്നതായി കണ്ടത്. തുടർന്നു വാതിൽ പൊളിച്ച് അകത്തുകയറി.ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
അതേസമയം ഹൃദയ സംബന്ധമായ രോഗങ്ങളാല്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ജാഗി ജോണ്‍. അതുകൊണ്ട് തന്നെ മരണകാരണം ഹൃദയാഘാതം ആയിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
കൊട്ടാരക്കര സ്വദേശിയായ ജാഗി വർഷങ്ങളായി കുറവൻകോണത്തെ വീട്ടിലാണു താമസം. ഏഴു വർഷം മുമ്പ് വിവാഹബന്ധം വേർപെടുത്തിയിരുന്നു. മോഡലിങ് രംഗത്തെ സജീവ സാന്നിധ്യമായ ജാഗീ ജോൺ, പാചകക്കുറിപ്പുകളിലൂടെയും വിഡിയോകളിലൂടെയുമാണ് ഏറെ പ്രശസ്ത. വിവിധ പാചകമത്സരങ്ങളിൽ വിധികർത്താവുമായിട്ടുണ്ട്.
https://www.facebook.com/Malayalivartha























