അപൂര്‍വ്വമായ വലയ സൂര്യഗ്രഹണം ആരംഭിച്ചു.... വടക്കന്‍ കേരളത്തില്‍ പൂര്‍ണ്ണ വലയ ഗ്രഹണവും മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണവും ദൃശ്യമാവും, ഒമ്പതരയോടെ ഗ്രഹണം പൂര്‍ണമായി ദൃശ്യമാകും, പതിനൊന്നരയോടെ കേരളത്തിലെ സൂര്യഗ്രഹണം അവസാനിക്കും

അപൂര്‍വ്വമായ വലയ സൂര്യഗ്രഹണം ആരംഭിച്ചു. വടക്കന്‍ മേഖലകളില്‍ ഗ്രഹണം കൂടുതല്‍ വ്യക്തമായിത്തുടങ്ങി. വടക്കന്‍ കേരളത്തില്‍ പൂര്‍ണ്ണ വലയ ഗ്രഹണവും മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണവും ദൃശ്യമാവും. നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പുണ്ട്. ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ വരുമ്പോള്‍ വലയം പോലെ സൂര്യന്‍ ദൃശ്യമാകുന്നതാണ് വലയ സൂര്യഗ്രഹണം.
ഈ നൂറ്റാണ്ടിലെ തന്നെ രണ്ടാമത്തെ വലയ ഗ്രഹണമാണ് ഇന്ന് കേരളത്തില്‍ ദൃശ്യമാവുന്നത്. രാവിലെ 8.05 മുതല്‍ 11.10 മണിവരെ നീളുന്ന ഗ്രഹണം 9.30 ന് പാരമ്യത്തിലെത്തും. ആ സമയം സൂര്യന്‍ 90 ശതമാനത്തോളം മറയ്ക്കപ്പെടും
https://www.facebook.com/Malayalivartha























