നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

ജനാധിപത്യം സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ . എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച വിവാദ തീരുമാനങ്ങള്‍ തെറ്റാണെന്ന് സമ്മതിച്ചതിനാലാണ് അവ പിന്‍വലിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു കെസി വേണുഗോപാല്‍.
നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തതെന്നും വേണുഗോപാല്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വെറും പാര്‍ട്ടി കമ്മിറ്റികളുടെ നിലവാരത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.
ബി.ജെ.പി. നിയമിച്ച മറ്റ് രണ്ട് കമ്മീഷന്‍ അംഗങ്ങള്‍ വിയോജിച്ച വിഷയങ്ങളില്‍ പോലും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികള്‍ സ്വീകരിക്കാന്‍ ഗ്യാനേഷ് കുമാര്‍ തയ്യാറാകുന്നത് ആര്‍ക്കുവേണ്ടിയാണെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു.
https://www.facebook.com/Malayalivartha























