കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി 3.75 കിലോ സ്വര്‍ണമിശ്രിതം പിടികൂടി.... കോഴിക്കോട്,മലപ്പുറം സ്വദേശികളാണ് പിടിയിലായത്

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി 3.75 കിലോയുടെ സ്വര്‍ണ മിശ്രിതം പിടികൂടി . സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ റിയാദില്‍നിന്ന് എത്തിയ കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരും എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശികളുമാണ് കസ്റ്റംസിന്റെ പിടിയിലായത് .റിയാദില്‍നിന്ന് എത്തിയ യാത്രക്കാരില്‍ ഒരാള്‍ ഇരു കാലുകളുടെയും മുട്ടിനു താഴെ കെട്ടിവെച്ചാണ് സ്വര്‍ണ മിശ്രിതം കടത്തിക്കൊണ്ടുവന്നത് .
തിരിച്ചറിയാതിരിക്കാന്‍ ഇയാള്‍ നീ ക്യാപ്പും ധരിച്ചിരുന്നു. രണ്ടര കിലോ സ്വര്‍ണ മിശ്രിതമാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തത് . രണ്ടാമത്തെയാള്‍ കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. ഒരു കിലോ സ്വര്‍ണ മിശ്രിതമാണ് ഇയാളില്‍ നിന്നും പിടികൂടിയത് .ഷാര്‍ജയില്‍നിന്ന് എത്തിയ യാത്രക്കാരന്റെ പക്കല്‍ നിന്ന് 250 ഗ്രാം സ്വര്‍ണ മിശ്രിതം പിടിച്ചെടുത്തു
. ഇയാളും കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത് . സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നതിനായി മിശ്രിതം കസ്റ്റംസ് ലാബിലേക്ക് അയച്ചു.
"
https://www.facebook.com/Malayalivartha























